ശാസ്ത്ര-സാങ്കേതിക ലേഖനങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് ശാസ്ത്ര-സാങ്കേതിക വിഷയങ്ങളെ ആസ്പദമാക്കി 1950കൾ മുതൽ 1990കളുടെ അവസാനം വരെ വിവിധ മാദ്ധ്യമങ്ങളിൽ എഴുതിയ എഴുപത്തഞ്ചോളം ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വാരിക, മാസിക, ദിനപത്രം, സുവനീർ തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ആണിത്. ലേഖനങ്ങളുടെ ലേ ഔട്ടിനും കൈകാര്യം ചെയ്യുന്ന വിഷയത്തിനും വൈവിദ്ധ്യം ഉള്ളതിനാൽ മിക്ക ലേഖനങ്ങളും വ്യത്യസ്തമായി തന്നെയാണ് ഡിജിറ്റൈസ് ചെയ്ത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാൽ പരമ്പര പോലെ എഴുതിയിരിക്കുന്ന ചില വിഷയത്തിലുള്ള ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് ഒറ്റ സ്കാനായി അപ്‌ലോഡ് ചെയ്തിരിക്കുന്നു.

ഈ എഴുപത്തഞ്ചിൽ പരം ലേഖനങ്ങളിലൂടെ അദ്ദേഹം ശാസ്ത്ര-സാങ്കേതിക വിഷയത്തിലുള്ള നിരവധി സംഗതികൾ മലയാളികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു. നക്ഷത്രങ്ങളുടെ പരിണമാത്തെ പറ്റി 1958-1959ൽ മലയാള മനോരമ ആഴ്ചപതിപ്പിൽ എഴുതിയ പരമ്പര, അക്കാലത്ത് തന്നെ മനോരമ ആഴ്ചപതിപ്പിലും,  ജനയുഗം വാരികയിലും മറ്റുമായി (അക്കാലത്തെ) ഇന്ത്യയിലെ വിവിധ ശാസ്ത്രഗവേഷണസ്ഥാപനങ്ങളെ പരിചയപ്പെടുത്തി കൊണ്ട് എഴുതിയ ലേഖനങ്ങളും ഒക്കെ ഇതിൽ എടുത്ത് പറയേണ്ടതാണ്. മൈസൂറിലെ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്ര തുകൽ ഗവേഷണകേന്ദ്രം, കാരക്കുടിയിലെ വൈദ്യുതരാസഗവേഷണ (Central Electrochemical Research Institute) സ്ഥാപനം തുടങ്ങിയ ലേഖനങ്ങൾ ഒക്കെ ഡിജിറ്റൈസ് ചെയ്യാൻ പറ്റിയത് ഭാഗ്യമായി ഞാൻ കരുതുന്നു. സ്വാതന്ത്ര്യം കിട്ടി അല്പ കാലത്തിനു ശേഷം സ്ഥാപിച്ച ഈ ഗവേഷണസ്ഥാപനങ്ങളെ പറ്റി അതിന്റെ തുടക്കകാലത്ത്  കോന്നിയൂർ ആർ. നരേന്ദ്രനാഥ് എഴുതിയ ലേഖനങ്ങൾ ആണ് ഇത് അതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു. ജയകേരളം മാസികയിൽ അദ്ദേഹം പ്രസിദ്ധീകരിച്ച പാവകളുടെ ലോകം, എന്ന ലേഖനവും ശ്രദ്ധേയമാണ്.

ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്ന ലേഖനങ്ങൾ അടുക്കി പെറുക്കി ഡിജിറ്റൈസ് ചെയ്യുന്ന പരിപാടി വളരെ സങ്കീർണ്ണമായിരുന്നു. അതിനാൽ തന്നെ വളരെയധികം സമയമെടുത്താണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തത്. എങ്കിലും അവസാനം എല്ലാം ക്രമത്തിലാക്കി ഡിജിറ്റൈസ് ചെയ്യാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്. ജയകേരളം മാസിക, കലാലയം വാരിക തുടങ്ങി ഇതുവരെ ഞാൻ കേട്ടിട്ടില്ലാത്ത പല പ്രസിദ്ധീകരണങ്ങളുടെ ചില താളുകൾ എങ്കിലും നേരിട്ടു കാണാൻ എനിക്ക് ഇതിന്റെ ഡിജിറ്റൈസേഷനിലൂടെ കഴിഞ്ഞു.

ഓരോ ലേഖനത്തെ പറ്റിയും എടുത്തെഴുതാൻ നിന്നാൽ ശരിയാകില്ല എന്നതിനാൽ അതിനു മുതിരുന്നില്ല. ലേഖനങ്ങൾ കൂടുതലായി വായനക്കാർ തന്നെ വിശകലനം ചെയ്യുമല്ലോ.

ശാസ്ത്ര-സാങ്കേതിക ലേഖനങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്
ശാസ്ത്ര-സാങ്കേതിക ലേഖനങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

 

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ ഓരോ ലേഖനത്തിന്റെ പേരും അത്  ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

 

മലയാള മനോരമ ആഴ്ചപതിപ്പ്

ഇത് ഒരു ജ്യോതിശാസ്ത്ര പരമ്പര ആണ്. അതിനാൽ ഒറ്റസ്കാനായി അപ്‌ലൊഡ് ചെയ്തിരിക്കുന്നു. സ്കാനിൽ ഉൾപ്പെടുന്ന ലേഖനങ്ങൾ താഴെ കൊടുക്കുന്നു

    • പ്രപഞ്ചപഠനത്തിനു് ഒരു മുഖവുര
    • പ്രപഞ്ചത്തിന്റെ ആവിർഭാവം (1958 നവംബർ 22)
    • പ്രപഞ്ചത്തിന്റെ പ്രായം (1958 നവംബർ 29)
    • നക്ഷത്രങ്ങളുടെ അന്ത്യകാലം (1958 ഡിസംബർ 13)
    • സൗരയൂഥത്തിന്റെ കഥ  (1958 ഡിസംബർ 27)
    • സൂര്യനെപ്പറ്റി ചില വിവരങ്ങൾ (1959 ജനുവരി 3)
    • ഗ്രഹങ്ങളുടെ കഥ (1959 ജനുവരി 10)
    • ഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഉൽക്കകൾ (1959 ജനുവരി 17)
  • ഗ്രഹങ്ങളുടെ ഗതി – കണ്ണി
  • ഭൂമിയുടെ ഘടന – കണ്ണി
  • ആഴിയുടെ അടിത്തട്ടിൽ – കണ്ണി
  • കടൽക്കുതിര – കണ്ണി
  • അമേരിക്കൻ ചെറുകിട വ്യവസായപ്രദർശനം – കണ്ണി
  • കേന്ദ്ര തുകൽ ഗവേഷണാലയം – കണ്ണി
  • കം‌പ്യൂട്ടറിന്റെ കഥ – കണ്ണി
  • കുട്ടിഗ്രഹങ്ങൾ – കണ്ണി
  • അണുയുഗം പെരുക്കിയ വിപത്ത് – കണ്ണി

 

ദീപിക ആഴ്ചപതിപ്പ്

  • ശാസ്ത്രത്തിന്റെ നേട്ടങ്ങൾ – കണ്ണി

ഇത് ഒരു പരമ്പര ആണ്. അതിനാൽ ഒറ്റസ്കാനായി അപ്‌ലൊഡ് ചെയ്തിരിക്കുന്നു. സ്കാനിൽ ഉൾപ്പെടുന്ന ലേഖനങ്ങൾ താഴെ കൊടുക്കുന്നു

    • കൂറ്റൻ കരയാമകളുടെ കേന്ദ്രം – 1981 നവംബർ 22
    • വിവേകത്തിന്റെ പാത – 1981 ഡിസംബർ 13
    • അപ്രത്യക്ഷമാകുന്ന ഒരു അപൂർവ്വ ജന്തു – 1982 ജനുവരി 24
    • ഒച്ചുരോഗം – 1982 ജനുവരി 31
    • ഭൂഗർഭതാപംകൊണ്ട് വൈദ്യുതി – 1982 മാർച്ച് 14
    • പണി ചെയ്യുന്ന യന്ത്രപ്പാവകൾ – 1982 ഏപ്രിൽ 25
    • കസ്തൂരി – 1982 ജനുവരി 17
  • പ്രകാശം പരത്തുന്ന പ്രാണികൾ – കണ്ണി
  • ചിതൽ കാലാവസ്ഥയ്ക്ക് ഭീഷണി – കണ്ണി
  • വിദൂരതയിലിരുന്നു പ്രവർത്തിപ്പിക്കാവുന്ന ദൂരദർശിനി – കണ്ണി
  • പച്ചവെള്ളം കൊണ്ടു വണ്ടിയോടിക്കാൻ – കണ്ണി
  • ഹൃദയശസ്ത്രക്രിയ – കണ്ണി
  • തിമിംഗലത്തിന്റെ നിലനില്പിനു് – കണ്ണി

ജനയുഗം വാരിക

  • നമ്മുടെ ഭക്ഷ്യഗവേഷണം – കണ്ണി

 

  • മണ്ണുകൊണ്ടൊരു വ്യവസായം – കണ്ണി
  • വൈദ്യുതരാസഗവേഷണങ്ങൾ – കണ്ണി
  • കൂടുതൽ നല്ല റോഡുകൾ – കണ്ണി
  • ശാസ്ത്രക്കുറിപ്പുകൾ – കണ്ണി

ഇത് ഒരു പരമ്പര ആണ്. അതിനാൽ ഒറ്റസ്കാനായി അപ്‌ലൊഡ് ചെയ്തിരിക്കുന്നു. സ്കാനിൽ ഉൾപ്പെടുന്ന ലേഖനങ്ങൾ താഴെ കൊടുക്കുന്നു

    • വൈറോയിഡുകൾ – 1981 ഓഗസ്റ്റ് 23
    • ജീവശാസ്ത്രത്തിന്റെ കളിമുറ്റം – 1981 സെപ്റ്റംബർ 13
    • വായുമലിനീകരണം തടയാൻ – 1981 ഒക്ടോബർ 11
    • ഉപ്പു് എന്ന കുറ്റവാളി – 1981 ഒക്ടോബർ 18
    • അക്ഷയമായ ഊർജ്ജസ്രോതസ്സിനു് – 1981 ഡിസംബർ 6
    • അനന്തവും അജ്ഞാതവുമായ ഭൗതികവസ്തു – 1982 ജനുവരി 10
    • ഭൂഗോളാന്തരമേഖലകളിൽ ജീവനുണ്ടോ – 1982 ജനുവരി 31
    • പൂമ്പൊടിയിലൂടെ ഒരു പുതിയ പാത – 1982 ഫെബ്രുവരി 28
    • കുലനാശം നേരിടുന്ന കീരി
    • ശിശുഹത്യയ്ക്കുള്ള പ്രേരണ

 

കുങ്കുമം വാരിക

  • ഐൻസ്റ്റൈൻ എന്ന മഹാമനുഷ്യൻ – കണ്ണി
  • നീങ്ങിക്കൊണ്ടിരിക്കുന്ന ഭൂഖണ്ഡങ്ങൾ – കണ്ണി
  • കണക്കുകൂട്ടി കണ്ടെത്തിയ ഗ്രഹങ്ങൾ – കണ്ണി
  • ഓസോൺ പാളിയിലെ ദ്വാരം – കണ്ണി
  • നീരാളി – കണ്ണി
  • കീടങ്ങളുടെ മിടുക്കു് – കണ്ണി

 

കേരളകൗമുദി ദിനപത്രം

  • പരിണാമത്തിന്റെ പ്രദർശനചെപ്പ് – കണ്ണി
  • ഒരു താടിയെല്ലിന്റെ കഥ – കണ്ണി
  • അമ്ലവൃഷ്ടിയെന്ന ആപത്ത് – കണ്ണി
  • പിരമിഡിലെ രഹസ്യങ്ങൾ – കണ്ണി
  • അക്കേഷ്യയും യൂക്കാലിയും മതിയോ? – കണ്ണി
  • ടെസ്റ്റ്‌ട്യൂബ് കടുവാക്കുട്ടികൾ – കണ്ണി
  • ശാസ്ത്രത്തെ വാണിജ്യവൽക്കരിക്കുന്നവർ – കണ്ണി
  • അഗ്നിപർവ്വതത്തിലുമുണ്ട് നന്മയും തിന്മയും – കണ്ണി
  • പ്രകൃതിക്ക് പക്ഷപാതം പെൺജാതിയോട് – കണ്ണി
  • ക്ഷയരോഗം തിരിച്ചുവരുമോ? – കണ്ണി
  • പാറ്റയോടു തോറ്റ സായിപ്പ് – കണ്ണി
  • കന്നുകാലികൾ ആപത്തുണ്ടാക്കുമോ? – കണ്ണി
  • വൈൻ ഉണ്ടാക്കാൻ കടുവാ എല്ല്? – കണ്ണി
  • ഗവേഷണഫലങ്ങൾ സമാധാനജീവിതത്തിന് – കണ്ണി
  • ആണോ പെണ്ണോ ആരെ വേണം? – കണ്ണി

 

കർപ്പൂരം ആഴ്ചപ്പതിപ്പ്

  • കരിയുടെ കരുത്തും വിലയും – കണ്ണി
  • തവളകൾക്കെന്തുപറ്റി? – കണ്ണി
  • കുട്ടിഗ്രഹങ്ങൾ ഭൂമിയ്ക്കു് വിപത്ത് വരുത്താം –  കണ്ണി

മലയാളനാടു് രാഷ്ട്രീയവാരിക

  • മരത്തിൽനിന്നു് മണ്ണിലേക്കു് – കണ്ണി
  • അപ്രത്യക്ഷമാകുന്ന സസ്യജാതികൾ – കണ്ണി
  • കണിക്കൊന്നയുടെ കാര്യം – കണ്ണി
  • ഈ ഭൂമി എളിയവരുടേതാണു് – കണ്ണി
  • മനക്ലേശശമനൌഷധങ്ങൾ – കണ്ണി
  • മർക്കടത്തിൽ നിന്നു് മനുഷ്യനിലേക്കു് – കണ്ണി
  • മനുഷ്യപരിണാമം. ചില നൂതന വിവരങ്ങൾ – കണ്ണി

കലാലയം വാരിക

  • വില്യം ഗിൽബർട്ടും കാന്തവും – കണ്ണി
  • പ്‌ളിനിയും പ്രാകൃതിക ചരിത്രവും – കണ്ണി

മാതൃഭൂമി ദിനപ്പത്രം

  • അണുയുഗത്തിലെ ആപത്തുകൾ – കണ്ണി
  • മരുന്നു ചെടികളെക്കുറിച്ചു പഠനം: ഒരു പുതിയ അദ്ധ്യായം – കണ്ണി

മനോരാജ്യം വിശേഷാൽ പ്രതി

  • പോഷകാഹാരത്തിനു് ഒരു പായൽ – കണ്ണി
  • അന്താസ്രവങ്ങൾ കീടനിയന്ത്രണത്തിനു് – കണ്ണി

ജയകേരളം മാസിക

മറ്റു പ്രസിദ്ധീകരണങ്ങൾ

  • അഖിലലോക അണുശക്തി സംഘടന – കണ്ണി
  • വെള്ളത്തിന്റെ വില – കണ്ണി
  • വിരുന്നുവന്നവൻ വീട്ടുകാരനാവുന്നു – കണ്ണി
  • എണ്ണയുണ്ടു വളരുന്ന സൂക്ഷ്മജീവികൾ –  കണ്ണി
  • മാറ്റത്തിന്റെ കാറ്റു് –  കണ്ണി
  • വനവിനാശ വിപത്ത് –  കണ്ണി
  • ആസ്പിരിൻ എന്ന വേദനാഹാരി –  കണ്ണി
  • ഊർജലബ്ധിക്ക് ഒരു മാർഗ്ഗം കൂടി –  കണ്ണി
  • കാടത്തത്തിൽ നിന്നു് മനുഷ്യത്വത്തിലേയ്ക്കു് –  കണ്ണി
  • പ്രകൃതിയിലെ ആത്മബന്ധങ്ങൾ –  കണ്ണി
  • ശാസ്ത്രം സാധാരണക്കാർക്കുവേണ്ടി –  കണ്ണി
  • ജീവൻ മറ്റുഗ്രഹങ്ങളിൽ –  കണ്ണി
  • വിഭവസമ്പന്നയായ സാഗരം –  കണ്ണി
  • ധനഗർഭയായ സാഗരം –  കണ്ണി

 

 

 

Comments

comments

Leave a Reply