ആമുഖം
ഡോ. സ്കറിയ സക്കറിയ ജനറൽ എഡിറ്ററായി ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ 1996ൽ പ്രസിദ്ധീകരിച്ച പയ്യന്നൂർപ്പാട്ട് എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പി. ആന്റണി ആണ് ഇതിന്റെ എഡിറ്റർ.
പ്രസിദ്ധീകരണ വർഷം കണക്കിലെടുത്താൽ ഇതു ഒരു പൊതുസഞ്ചയ പുസ്തകം അല്ല. എന്നാൽ ഇതിന്റെ ആമുഖപഠനങ്ങൾ ഒഴിച്ചുള്ള ഉള്ളടക്കം പൊതുസഞ്ചയത്തിൽ ആണ് താനും. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി പ്രത്യേക ധാരണങ്ങൾ പ്രകാരം ഈ പുസ്തകം മൊത്തമായി സ്വതന്ത്രലൈസൻസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇത് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വതന്ത്രലൈസൻസിൽ നമുക്ക് ലഭിക്കുന്ന രണ്ടാമത്തെ പുസ്തകമാണ്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: പയ്യന്നൂർപ്പാട്ട്
- താളുകളുടെ എണ്ണം: ഏകദേശം 121
- പ്രസിദ്ധീകരണ വർഷം:1994
- പ്രസ്സ്: ഡി.സി. ബുക്സ്, കോട്ടയം
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഈ പുസ്ത്കത്തിലെ ഉള്ളടക്കം പയ്യന്നൂർപ്പാട്ട് ആണ്. എന്നാൽ അതിനു പുറമേ എഡിറ്റർമായ ഡോ: സ്കറിയ സക്കറിയ, പി. ആന്റണിയുടെ എന്നിവരുടേയും ഡോ ജോർജ്ജ് ബൗമാൻ, പ്രൊഫ. എസ്. ഗുപ്തൻ നായർ, ഡോ. എം. ലീലാവതി എന്നിവരുടേയും പയ്യന്നൂർ പാട്ടിനെ പറ്റിയുള്ള പഠനങ്ങളും ഈ പുസ്തകത്തിന്റെ ഭാഗമാണ്.
ആമുഖപഠനങ്ങൾ പയ്യന്നൂർ പാട്ടിനെ പറ്റിയും, ട്യൂബിങ്ങൻ രേഖകളുടെ പ്രാധാന്യത്തെ പറ്റിയും ഒക്കെ തരുന്ന വിവരങ്ങൾ വളരെ വിലപ്പെട്ട ലേഖനങ്ങളാണ്.
ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
- രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
- രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി
- രേഖയുടെ യൂണിക്കോഡ് പതിപ്പ്: വിക്കിഗ്രന്ഥശാല കണ്ണി