ദീപികപത്രത്തിൻ്റെ അറുപതാം വാർഷികത്തോട് (ഡയമണ്ട് ജൂബിലി) അനുബന്ധിച്ച് 1947ൽ പ്രസിദ്ധീകരിച്ച ദീപിക ഷഷ്ട്വബ്ദപൂർത്തി വിശേഷാൽപ്രതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ദീപിക പത്രത്തിൻ്റെ ചരിത്രവും, മറ്റു ശ്രദ്ധേയമായ ലേഖനങ്ങളും, ചിത്രങ്ങളും അടക്കം വിലപ്പെട്ട പല സംഗതികളും അടങ്ങുന്ന വിശേഷാൽ പ്രതി ആണിത്. (പേജുകളുടെ വലിപ്പക്കൂടുതലും കാലപ്പഴക്കവും മൂലം ചില പേജുകൾ പൊടിഞ്ഞു തുടങ്ങിയതു കൊണ്ട് ഇതിൻ്റെ ഡിജിറ്റൈസേഷൻ അതീവദുഷ്കരമായിരുന്നു. എങ്കിലും പരിമിതികൾക്ക് ഉള്ളിൽ നിന്ന് മികച്ച ഗുണനിലവാരത്തിൽ തന്നെ ഡിജിറ്റൈസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.)
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
- പേര്: ദീപിക ഷഷ്ട്വബ്ദപൂർത്തി വിശേഷാൽപ്രതി – Deepika Diamond Jubilee Special (1887 – 1947)
- പ്രസിദ്ധീകരണ വർഷം: 1947
- താളുകളുടെ എണ്ണം: 166
- അച്ചടി:St. Francis Sales Press, Kottayam
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
One comment on “1947 – ദീപിക ഷഷ്ട്വബ്ദപൂർത്തി വിശേഷാൽപ്രതി”
ലോകമലയാളത്തിനു മികച്ച സംഭാവന. ആശംസകൾ ?