ആമുഖം
കൃഷിപാഠം എന്ന പരിപാടിക്ക് വേണ്ടി കുരുമുളകിനെ പറ്റി ആകാശവാണി കോഴിക്കോട് ഡോക്കുമെന്റ് ചെയ്തതും 1981ൽ ആകാശവാണി കോഴിക്കോട് കുരുമുളക് എന്ന പേരിൽ പ്രസിദ്ധീകരിച്ചതുമായ പുസ്തകത്തിൽ കോന്നിയൂർ ആർ. നരേന്ദ്രനാഥ്, എഴുതിയ കുരുമുളകിന്റെ ഇതിഹാസം എന്ന ലേഖനത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുരേഖയുടെ മെറ്റാഡാറ്റ
- പേര്: കുരുമുളകിന്റെ ഇതിഹാസം (പുസ്തകത്തിന്റെ പേര് കുരുമുളക്)
- രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
- പ്രസാധകർ: ആകാശവാണി, കോഴിക്കോട്
- പ്രസിദ്ധീകരണ വർഷം: 1981
- താളുകളുടെ എണ്ണം: 24
- അച്ചടി: സെന്റ് ജോസഫ്സ് പ്രസ്സ്, തൃശൂർ

പുസ്തക ഉള്ളടക്കം, കടപ്പാട്
പതിനാറോളം ലേഖകർ കുരുമുളകിനെ പറ്റി നിരവധി ലേഖനങ്ങൾ അടങ്ങുന്ന പുസ്തകമാണ് ഇത്. ലേഖകരിൽ കോന്നിയൂർ ആർ. നരേന്ദ്രനാഥ്, ഡോ.സികെ ജൊർജ്ജ്, എം.കെ നായർ, ടി. എൻ. ജയചന്ദ്രൻ, ആർ ഹേലി തുടങ്ങി നിരവധി പേർ ലേഖകരുടെ പട്ടികയിൽ ഉണ്ട് .ഫ്രീ ലൈസസിൽ പ്രസിദ്ധീകരിച്ച കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ കുരുമുളകിന്റെ ഇതിഹാസം എന്ന ലേഖനം മാത്രമാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ലൈസൻസ് ഫ്രീ ആക്കാത്തിടത്തോളം കാലം ബാക്കിയൊന്നും തൊടാൻ നിവർത്തിയില്ല.
പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.