Nelson’s Third English Reader for Indian Schools – C.S. Milford and E.M. Milford

ഇന്ത്യൻ സ്കൂളുകളിലെ ഇംഗ്ലീഷ് പഠനത്തിനായി ബ്രിട്ടീഷുകാരായ C.S. Milford, E.M. Milford എന്നിവർ തയ്യാറാക്കിയ Nelson’s Third English Reader for Indian Schools എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ് മീഡിയത്തിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ഉപയോഗിച്ചതാണെന്ന് കരുതുന്നു, കേരളത്തിലെ ചില സ്കൂളുകളിലും ഉപയോഗിച്ചിട്ടൂണ്ടാകാം. അച്ചടിച്ച വർഷം ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും സ്വാതന്ത്ര്യത്തിനു മുൻപുള്ളത് ആണെന്ന് ഏകദേശം ഉറപ്പാണ്. Nelson സീരീസ് പുസ്തകങ്ങൾ അല്പം പ്രശസ്തമാണെന്ന് ഒന്ന് ഓടിച്ചുള്ള തിരച്ചലിൽ കണ്ടു,

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

Nelson's Third English Reader for Indian Schools
Nelson’s Third English Reader for Indian Schools

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: Nelson’s Third English Reader for Indian Schools by C.S. Milford and E.M. Milford
  • പ്രസിദ്ധീകരണ വർഷം: വർഷം ലഭ്യമല്ല
  • താളുകളുടെ എണ്ണം: 136
  • അച്ചടി: Thomas Nelson and Sons Press, Great Britain.
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments