1981 – സൗര അടുപ്പ് – പി.ജി. പത്മനാഭൻ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ പി.ജി. പത്മനാഭൻ രചിച്ച് പരിഷത്ത് പ്രസിദ്ധീകരിച്ച സൗര അടുപ്പ് എന്ന ചെറുപുസ്തകത്തിന്റെ/ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വെറും 5 ഉള്ളടക്ക പേജുകൾ മാത്രമുള്ള ഈ ചെറുപുസ്തകത്തിൽ ചെറിയൊരു സൗര അടുപ്പിന്റെ നിർമ്മാണരീതി ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. മലപ്പുറത്ത് വെച്ച് 1981ൽ നടന്ന പരിഷത്തിന്റെ 19-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ഇറക്കിയ ചെറുപുസ്തകം ആണ് ഇതെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തി കാണുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ഈ രേഖയുടെ മെറ്റാഡാറ്റ

 • പേര്:  സൗര അടുപ്പ്
 • രചന: പി.ജി. പത്മനാഭൻ
 • പ്രസിദ്ധീകരണ വർഷം: 1981
 • താളുകളുടെ എണ്ണം: 12
 • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
 • പ്രസ്സ്: സ്വരാജ് പ്രസ്സ്, തിരുവനന്തപുരം
1981 - സൗര അടുപ്പ് - പി.ജി. പത്മനാഭൻ
1981 – സൗര അടുപ്പ് – പി.ജി. പത്മനാഭൻ

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
 • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (< 1 MB)

 

   • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 10
   • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം – 7

Comments

comments