1928 നവംബർ – ഭാഷാപോഷിണി – പുസ്തകം 33 ലക്കം 4

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയായ ഭാഷാപോഷിണിയുടെ 1928 നവംബർ മാസത്തിൽ പുറത്തിറങ്ങിയ ലക്കമാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. കാലപഴക്കം മൂലം പേജുകൾ മങ്ങി എന്ന പ്രശ്നം ഒഴിച്ചാൽ നല്ല നിലയിലുള്ള പതിപ്പാണ് ഡിജിറ്റൈസേഷനായി ലഭ്യമായത്. ഉള്ളടക്ക വിശലകനത്തിനു ഞാൻ മുതിരുന്നില്ല. അത് താല്പര്യമുള്ളവർ ചെയ്യുമല്ലോ.

മലയാളത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യമാസികളിൽ ഒന്നാണ് ഭാഷാപോഷിണി. 1892ൽ തന്നെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ ഭാഷാപോഷിണി അച്ചടി ആരംഭിച്ചു. ഇടയ്ക്ക് പല തവണ പ്രസിദ്ധീകരണം മുടങ്ങി പോയെങ്കിലും ഇപ്പോൾ ഇത് മാസികയായി തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു. ഭാഷാപൊഷിണിയെ കുറിച്ചുള്ള ഒരു ചെറു വൈജ്ഞാനിക വിവരത്തിനു മലയാളം വിക്കിപീഡിയയിലെ ഈ ലേഖനം വായിക്കുക.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

 

ഭാഷാപോഷിണി - പുസ്തകം 33 ലക്കം 4
ഭാഷാപോഷിണി – പുസ്തകം 33 ലക്കം 4

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ഭാഷാപോഷിണി – പുസ്തകം 33 ലക്കം 4
  • പ്രസിദ്ധീകരണ വർഷം: 1928 നവംബർ (മലയാള വർഷം 1104 വൃശ്ചികം)
  • താളുകളുടെ എണ്ണം: 48
  • പ്രസാധകർ:മലയാള മനോരമ കമ്പനി
  • അച്ചടി: C.M.S Press, Kottayam 
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments