ആമുഖം
കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കിയതും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഡിജിറ്റൈസേഷനായി എനിക്ക് ബാംഗ്ലൂരിൽ എത്തിച്ചതും അനുസരിച്ച് ഞാൻ ഞാൻ ആദ്യമായി ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത് അദ്ദേഹത്തിന്റെ നമ്മുടെ ഭരണഘടന എന്ന പുസ്തകത്തിന്റെ മൂന്നാമത്തെ പതിപ്പാണ്. ഇന്ത്യൻ ഭരണഘടനയെ പറ്റി മലയാളത്തിൽ വന്ന ആദ്യപുസ്തത്തിന്റെ മൂന്നാം പതിപ്പ് ആണിത്. ഈ പുസ്തകത്തിന്റെ ആദ്യ രണ്ട് പതിപ്പുകൾ പിറകാലെ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിടും.
ഈ പൊതുരേഖയുടെ മെറ്റാഡാറ്റ
- പേര്: നമ്മുടെ ഭരണഘടന
- രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
- പ്രസിദ്ധീകരണ വർഷം: 2001
- താളുകളുടെ എണ്ണം: 238
- അച്ചടി: Cosmic Press, Teynampet, Chennai.
പുസ്തക ഉള്ളടക്കം, കടപ്പാട്
ഇന്ത്യൻ ഭരണഘടനയെ പറ്റി മലയാളത്തിൽ ഉണ്ടായ ആദ്യ പഠനഗ്രന്ഥമാണ് നമ്മുടെ ഭരണഘടന എന്ന പുസ്തകം. 1956ൽ ഇതിന്റെ ആദ്യപതിപ്പ് വന്നു. 1964ൽ രണ്ടാം പതിപ്പ് ഇറങ്ങി. അതിനു ശേഷം ദീർഘവർഷങ്ങൾ കഴിഞ്ഞ് 2001ൽ വന്ന മൂന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ഓരോ പതിപ്പും കാലാനുസൃതമായി പുതുക്കിയിട്ടുണ്ട്. ആദ്യ രണ്ട് പതിപ്പുകളുടെ സ്കാൻ പിറകാലെ വരും.
മലയാളികൾക്ക് ഇന്ത്യൻ ഭരണഘടനയെ പറ്റി അറിയാനുള്ള കവാടം ആണ് ഈ പുസ്തകം. മുൻപുള്ള തലമുറകൾ ഇത് ഉപയോഗപ്പെടുത്തിയിട്ടൂണ്ട് എന്നാണ് ഇതിന്റെ ജനകീയത തെളിയിക്കുന്നത്. സ്വന്തന്ത്രലൈസൻസ് ആക്കി ഡിജിറ്റൈസ് ചെയ്ത് പുറത്ത് വന്നതോടെ ഇപ്പോഴത്തെ തലമുറയ്ക്കും ഭാവി തലമുറകൾക്കും ഉപകാരമായി.
പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി. ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
One comment on “2001 – നമ്മുടെ ഭരണഘടന – മൂന്നാം പതിപ്പ് – കോന്നിയൂർ ആർ. നരേന്ദ്രനാഥ്”
copy kittumo/ print•
Comments are closed.