നളചരിതം — കൈയെഴുത്തുപ്രതി

ആമുഖം

കിളിപ്പാട്ട് രൂപത്തിൽ എഴുതിയ നളചരിതം എന്ന പൌരാണിക കൃതിയുടെ 1850കളിൽ എഴുതപ്പെട്ട  കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ ഇതിന്റെ രചയിതാവായി കാണിച്ചിരിക്കുന്നത് ഉണ്ണായി വാര്യർ എന്നാണെങ്കിലും ഇതിന്റെ രചന കുഞ്ചൻ നമ്പ്യാർ ആണെന്ന്ചില രേഖകൾ സൂചിപ്പിക്കുന്നു.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 147-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: നളചരിതം
  • താളുകളുടെ എണ്ണം: 101
  • എഴുതപ്പെട്ട കാലഘട്ടം:  1600നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു. മൂലകൃതിക്ക് 1600വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടെങ്കിലും ഈ കൈയെഴുത്ത് പ്രതി ഏകദേശം 1850കളിൽ എഴുതപ്പെട്ടത് ആണെന്ന് ഇതിലെ കൈയെഴുത്തുശൈലി കാണിക്കുന്നു. 
  • രചന: കിളിപ്പാട്ട് രൂപത്തിൽ എഴുതപ്പെട്ട ഇതിന്റെ രചന ആരെന്ന് വ്യക്തമല്ല. ട്യൂബിങ്ങനിലെ മെറ്റാഡാറ്റയിൽ ഇതിന്റെ രചയിതാവായി കാണിച്ചിരിക്കുന്നത് ഉണ്ണായി വാര്യർ എന്നാണെങ്കിലും ഇതിന്റെ രചന കുഞ്ചൻ നമ്പ്യാർ ആണെന്ന്ചില രേഖകൾ സൂചിപ്പിക്കുന്നു.
നളചരിതം — ഉണ്ണായിവാര്യർ — കൈയെഴുത്തുപ്രതി
നളചരിതം ആട്ടക്കഥ — ഉണ്ണായിവാര്യർ — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

നളചരിതത്തെ പറ്റി അല്പം വിവരങ്ങൾ ഈ വിക്കിപീഡിയ ലേഖനത്തിൽ കാണാം.

മൂലകൃതിക്ക് 1700വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടെങ്കിലും ഈ കൈയെഴുത്ത് പ്രതി ഏകദേശം 1850കളിൽ എഴുതപ്പെട്ടത് ആണെന്ന് ഇതിലെ കൈയെഴുത്തുശൈലി കാണിക്കുന്നു. അക്കാലത്തെ താളിയോല പതിപ്പുകൾ നോക്കി കടലാസിലേക്ക് പകർത്തുക ആയിരിക്കാം ഗുണ്ടർട്ട് ചെയ്തത്. അതു കൊണ്ട് നളചരിതത്തിന്റെ എറ്റവും പഴക്കമുള്ള ഒരു കൈയെഴുത്തു രേഖ ഇന്നു നമുക്ക് പൊതുസഞ്ചയത്തിൽ ലഭിച്ചിരിക്കുന്നു.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

Comments

comments