ബുദ്ധമതത്തിൻ്റെ പ്രമാണഗ്രന്ഥങ്ങളിലൊന്നായ ധർമ്മപദം എന്ന ഗ്രന്ഥത്തിൻ്റെ വ്യാഖ്യാനസഹിതമുള്ള പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശ്രീബുദ്ധഭഗവാൻ്റെ ദിവ്യവാണികളുടെ ശേഖരമായ ഈ പുസ്തകം കെ.ജി. പണിക്കർ ആണ് വ്യഖ്യാനസഹിതം എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കൃതിയുടെ മൂലഭാഷയായ പാലിയിൽ ഉള്ള വരികളും (മലയാള ലിപിയിൽ), അതിൻ്റെ സംസ്കൃത പരിഭാഷയും (മലയാള ലിപിയിൽ) ഒപ്പം മലയാള വ്യാഖ്യാനവും ആണ് പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്.
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: ധർമ്മപദം
- രചന: കെ.ജി. പണിക്കർ
- പ്രസിദ്ധീകരണ വർഷം: 1931
- താളുകളുടെ എണ്ണം: 236
- അച്ചടി: നാഷണൽ പ്രിൻ്റിങ് പ്രസ്സ്, തിരുവല്ല
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
One comment on “1931 – ധർമ്മപദം – കെ.ജി. പണിക്കർ”
ഈ കൃതിതന്നെ ശ്രേയസ്സ് ഫൌണ്ടേഷൻ ഡിജിറ്റലൈസ് ചെയ്തത് താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്
https://ia801909.us.archive.org/2/items/sreyas-ebooks/dharmmapadam.pdf
താരതമ്യപഠനത്തിനായി
ധർമ്മപദ൦-
തേലപ്പുറത്ത് നാരായണനമ്പിയുടെ ഗദ്യപരിഭാഷ(1914) താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്
https://archive.org/details/Dharmapadam_Malayalam_Translation
Prajeev Nair
Cherukunnu, Kannur