1937-1948 – വൈദ്യസാരഥി മാസികയുടെ 16 ലക്കങ്ങൾ

കോട്ടയം അഷ്ടവൈദ്യൻ വയസ്കര NS മൂസ്സ് ആയുർവേദശാസ്ത്ര പരിപോഷണത്തിനായി 1936 ൽ സ്ഥാപിച്ച മാസികയായ വൈദ്യസാരഥിയുടെ രണ്ടാം വാല്യത്തിന്റെയും പന്ത്രണ്ടാം വാല്യത്തിന്റെയും 16 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ഇതിന്റെ ഡിജിറ്റൈസേഷൻ അതീവ ദുഷ്കരമായിരുന്നു. പേജുകൾ വേറിട്ട് അടുക്കില്ലാതെയാണ് ഈ മാസികകൾ കിട്ടിയത്. അതിനു പുറമെ ചില പ്രത്യേക പംക്തികളുടെ (ഉദാ:വൈദ്യമാലിക എന്ന പംക്തി) പേജു നമ്പറുകൾ മുൻപതിപ്പിന്റെ തുടർച്ചയായി പ്രത്യേകമായി മുന്നേറുകയാണ്. അത് മൂലം ആ പംക്തി പ്രസിദ്ധീകരിച്ചിരിക്കുന്ന പതിപ്പിന്റെ പേജു നമ്പറിങുമായി ബന്ധമില്ലാത്തത് ഇത് അടുക്കി പെറുക്കുന്ന ജോലി ദുഷ്കരമാക്കി.അതിനു പുറമേ പല പേജുകളിലെയും അച്ചടി നേർ രേഖയിൽ അല്ലാത്തതും ഡിജിറ്റൈസേഷന്റെ പ്രയാസം കൂട്ടി. ചില ലക്കങ്ങളിൽ കവർ പേജുകളോ ഇടയ്കത്തെ ഒന്നു രണ്ട് പേജുകളോ നഷ്ടപ്പെട്ടിരിക്കുന്നു.

വൈദ്യസംബന്ധമായ ലേഖനങ്ങളും വിവിധ രോഗങ്ങൾക്കുള്ള ചികിത്സാരീതികളും സംശയ നിവാരണവുമെല്ലാം വൈദ്യസാരഥിയിൽ കാണുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലേഖനങ്ങൾ ഉള്ള ഏക മാസിക എന്ന പ്രത്യേകതയും ഇതിന്റെ പരസ്യങ്ങളിൽ കാണുന്നു. സംസ്കൃതം ദേവനാഗരി ലിപിയിലാണ് അച്ചടിച്ചിരിക്കുന്നത്. അഷ്ടവൈദ്യൻ വയസ്കര NS മൂസ്സിന്റെ ജീവിതകാലം മുഴുവൻ പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക അദ്ദേഹത്തിന്റെ മരണത്തോടെ 1980-കളുടെആദ്യപാദത്തിൽ നിന്നുപോവുകയാണ് ഉണ്ടായത്.

ലക്കങ്ങളുടെ തനിമ നിലനിർത്താനായി ഓരോ ലക്കത്തിന്റെയും സ്കാൻ വ്യത്യസ്തമായി തന്നെ ലഭ്യമാക്കിയിരിക്കുന്നു. ഓരോ ലക്കത്തിനും ഏകദേശം 30 പേജുകൾ ആണുള്ളത്. ചില ലക്കങ്ങളിൽ അത് 72 പേജുകൾ വരെ ആകുന്നൂണ്ട്.

വൈദ്യസാരഥി
വൈദ്യസാരഥി

കടപ്പാട്

വയസ്കര NS മൂസ്സിന്റെ ചെറുമകൻ അഷ്ടവൈദ്യൻ ചിരട്ടമൺ ശ്രീ നാരായണൻ മൂസ്സിന്റെ ശേഖരത്തിൽ നിന്നാണ് ഈ മാസികകൾ ലഭ്യമായത്. അദ്ദേഹത്തിന് പ്രത്യേകമായ നന്ദി. അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷാണ് ഇത് ശേഖരിച്ച് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനും വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ പൊതുവായ മെറ്റാഡാറ്റയും ഓരോ ലക്കത്തിന്റെയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക, രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

മെറ്റാഡാറ്റ

  • പേര്: വൈദ്യസാരഥി മാസിക – പുസ്തകം 2ന്റെ നാല് ലക്കങ്ങൾ, പുസ്തകം 12ന്റെ പന്ത്രണ്ട് ലക്കങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1937, 1938, 1947, 1948
  • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 30 മുതൽ 72 താളുകൾ വരെ
  • അച്ചടി: വൈദ്യസാരഥി പ്രസ്സ്, കോട്ടയം

സ്കാനുകൾ

Comments

comments

One comment on “1937-1948 – വൈദ്യസാരഥി മാസികയുടെ 16 ലക്കങ്ങൾ

Leave a Reply