ബെഞ്ചമിൻ ബെയിലിയുടെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു

കഴിഞ്ഞ പൊസ്റ്റിൽ 1846-ൽ ബെഞ്ചമിൻ ബെയിലി ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചതിനെ കുറിച്ചും ആ നിഘണ്ടുവിന്റെ പ്രത്യേകതകളും നമ്മൾ മനസ്സിലാക്കി. 1846-ൽ പ്രസിദ്ധീകരിച്ച A Dictionary of High and Colloquial Malayalim and English-എന്ന മലയാളം – ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യത്തെ പതിപ്പിന്റെ സ്കാൻ തന്നെ നമുക്ക് കിട്ടാനും ഇടയായി.

1849-ലാണ്‌ ബെയിലീ താൻ നിർമ്മിച്ച നിഘണ്ടുക്കളില്‍ രണ്ടാമത്തേതായ ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു പ്രസിദ്ധപ്പെടെുത്തിയത്‌. A Dictionary, English and Malayalim എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. ഈ നിഘണ്ടുവിന്റെ 1849-ൽ ഇറങ്ങിയ ഒന്നാമത്തെ പതിപ്പിന്റെ സ്കാൻ തന്നെ നമുക്ക് ലഭ്യമായിരിക്കുന്നു.

english-malayalam

പദസമ്പത്തില്‍ ഈ നിഘണ്ടുവും ഒട്ടും മോശമല്ല; ദീര്‍ഘകാലത്തേക്കു മലയാളികൾക്ക് ലഭ്യമായിരുന്ന ഒരേയൊരു ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു ഇതായിരുന്നു; 1850കൾക്ക് ശേഷം ഇംഗ്ലീഷിനു പ്രാധാന്യം കൂടി വന്നിരുന്ന സമയത്ത് മലയാളികൾക്ക് മലയാളം-ഇംഗ്ലീഷ്‌ നിഘണ്ടുവിനെക്കാള്‍ പ്രയോജനപ്രദം ഇംഗ്ലീഷ്‌-മലയാളം നിഘണ്ടുവായിരുന്നു. ( ഇന്നും അങ്ങനെ തന്നെ അല്ലേ?)

എട്ടു തുടക്കത്താളുകളും നിഘണ്ടുവിന്റെ 545 പേജുകളുംകൂട്ടി മൊത്തം 553 താളുകളാണ് ഈ നിഘണ്ടുവിൽ‌. തുടക്കത്താളുകളില്‍ ശീര്‍ഷകപത്രം, തിരുവിതാംകൂര്‍ മഹാരാജാവിനു നിഘണ്ടു സമർപ്പിച്ചുകൊണ്ടുള്ള പ്രസ്‌താവന, നിഘണ്ടുകാരന്റെ ആമുഖം, നിഘണ്ടുവില്‍ ഉപയോഗിച്ചിട്ടുള്ള ചുരുക്കെഴുത്തുകളുടെ പട്ടിക, റോമന്‍-ഇറ്റാലിക്‌സ്‌-ഓള്‍ഡ്‌ ഇംഗ്ലീഷ്‌ ഫോണ്ടുകളില്‍ ഇംഗ്ലീഷ്‌ അക്ഷരങ്ങളും അവയുടെ പേരുകളും എന്നിവ ഉൾപ്പെടുന്നു

ബെയിലിയുടെ ഇംഗ്ലീഷ്‌-മലയാളം നിഘണ്ടുവിലെ ഒരോ വാക്കിന്റെയും നിർവ്വചനത്തിന്റെ പൊതുഘടന താഴെ പറയുന്ന പ്രകാരമാണ്:

  • പദം
  • വ്യാകരണകാര്യങ്ങളുടെ സൂചന
  • അർത്ഥങ്ങള്‍ മലയാളത്തിൽ

ഭാഷയ്‌ക്കാവശ്യമുള്ള അടിസ്ഥാനഗ്രന്ഥങ്ങളാണ് നിഘണ്ടുക്കളും വ്യാകരണ ഗ്രന്ഥങ്ങളും. ബെഞ്ചമിന്‍ ബെയിലി മലയാളം-ഇംഗ്ലീഷ്‌, ഇംഗ്ലീഷ്‌-മലയാളം എന്നിങ്ങനെ രണ്ടു നിഘണ്ടുക്കള്‍ രചിച്ച്‌, മലയാളത്തിനു നിഘണ്ടുക്കളില്ലാത്ത കുറവു തീർത്തു.

1849-ൽ കോട്ടയം CMS പ്രസ്സിൽ അച്ചടിച്ച A Dictionary, English and Malayalim എന്ന് ഔദ്യോഗിക നാമം ഉള്ള ഈ ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിന്റെ ആദ്യത്തെ പതിപ്പിന്റെ സ്കാൻ തന്നെ നമുക്ക് കിട്ടിയിട്ടൂണ്ട്. ഈ സ്കാൻ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി ഇതാ: https://archive.org/details/1849_English-Malayalim_Dictionary_Benjamin_Bailey

Comments

comments

Leave a Reply