1847 – ഹെർമ്മൻ ഗുണ്ടർട്ട് – ക്രിസ്ത സഭാചരിത്രം

ആമുഖം

ക്രൈസ്തവസഭയുടെ പൊതുവായ ചരിത്രം പരിഭാഷചെയ്തും ആവശ്യമായ ലോക്കലൈസേഷൻ നടത്തിയും ഗുണ്ടർട്ട് 1847ൽ പ്രസിദ്ധീകരിച്ച ക്രിസ്ത സഭാചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 188-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ക്രിസ്ത സഭാചരിത്രം
  • താളുകളുടെ എണ്ണം: ഏകദേശം 485 താളുകൾ
  • പ്രസിദ്ധീകരണ വർഷം:1847
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1847 – ഹെർമ്മൻ ഗുണ്ടർട്ട്  – ക്രിസ്ത സഭാചരിത്രം
1847 – ഹെർമ്മൻ ഗുണ്ടർട്ട് – ക്രിസ്ത സഭാചരിത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ക്രൈസ്തവസഭയുടെ പൊതുവായ ചരിത്രം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. എഡി 33 മുതൽ ഈ പുസ്തകം പ്രസിദ്ധീകരിച്ച 1847/1848 വരെയുള്ള കാലഘട്ടത്തിലെ ചരിത്രം ആണ് ഈ പുസ്തകത്തിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രധാന ഉള്ളടക്കത്തിന്നു ശേഷം ഉള്ളടക്കപട്ടിക കൊടുത്തിട്ടൂണ്ട്. തുടർന്ന് വളരെ വിശദമായ ഇൻഡക്സ് ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു പക്ഷെ ഇൻഡക്സ് ഉൾപ്പെടുത്തിയ ആദ്യ മലയാളപുസ്തകം ഇതായിരിക്കണം.

485-ഓളം താളുകൾ ഉള്ള വലിയ പുസ്തകം ആണിത്. ഗുണ്ടർട്ട് ആണ് ഇതിന്റെ രചയിതാവ് എന്നു കരുതുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത്. മാത്രമല്ല ഇത് 485ഓളം താളുകൾ ഉള്ള വലിയ പുസ്തകവും ആണ്. അതിനാൽ ഈ സ്കാനിന്റെ  സൈസ് വളരെ കൂടുതൽ ആണ്. ഏതാണ്ട് 750 MBക്ക് അടുത്തു സൈസ് ഉണ്ട് ഇതിന്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).

Comments

comments