ആമുഖം
ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള പ്രധാന പുസ്തകങ്ങളാണ് ഗുണ്ടർട്ട് വ്യാകരണത്തിന്റെ വിവിധ പതിപ്പുകൾ. അതിൽ അച്ചടി പതിപ്പുകൾ ഒക്കെയും നമുക്കു ഇതിനകം കിട്ടി കഴിഞ്ഞു. മലയാള വ്യാകരണത്തെ പറ്റിയുള്ള കുറിപ്പുകൾ ഗുണ്ടർട്ട് ഒരു നോട്ടു പുസ്തകത്തിൽ കുറിച്ചിട്ടതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് പുസ്തകം ആണിത്. ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 205-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: Notes for a Malayāḷam grammar
- താളുകളുടെ എണ്ണം: 41
- കാലഘട്ടം: 1842നും 1851നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഗുണ്ടർട്ട് വ്യാകരണത്തിന്റെ വിവിധ പ്രതികൾ നമുക്ക് ഇതിനകം കിട്ടി കഴിഞ്ഞു. താഴെ പറയുന്നവ ആണത്:
- 1839 – മലയാളവ്യാകരണത്തിന്റെ ഇംഗ്ലീഷിലുള്ള കൈയെഴുത്തു പ്രതി. ഇവിടെ കാണാം.
- 1851 – മലയാളഭാഷാവ്യാകരണം – ഒന്നാം പതിപ്പ് – ഇവിടെ കാണാം.
- 1868 – മലയാളഭാഷാവ്യാകരണം – രണ്ടാം പതിപ്പ് – ഇവിടെ കാണാം.
- 1867, 1870 – ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് പ്രസിദ്ധീകരിച്ച മലയാള വ്യാകരണ ചോദ്യോത്തരം – ഇവിടെ കാണാം.
ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്ന വ്യാകരണകുറിപ്പുകൾ 1851ലെ മലയാളഭാഷാവ്യാകണത്തിനായി ഗുണ്ടർട്ട് തയ്യാറാക്കിയ നോട്ടുകൾ ആണെന്ന് കരുതുന്നു. ഇത്തരം നോട്ടു പുസ്തകങ്ങൾ ജനുവിനായ ഗവേഷകർക്ക് അമൂല്യനിധിയാണ്.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (80 MB)
You must be logged in to post a comment.