(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)
കന്യാകുമാരിക്ഷിതിയാദിയായ്ഗ്ഗോ-
കര്ണ്ണാന്താമായ് ത്തെക്കുവടക്കു നീളേ
അന്യേന്യമംബാശിവര്‍ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ലരാജ്യം
എന്ന ശ്ലോകം അറിയാത്തവരുണ്ടാകില്ല . അത്ര പ്രശസ്തമായ ഈ വരികള്‍ ഏത് പുസ്തകത്തില്‍ നിന്നാണ് ?
ആരെഴുതിയതാണ് എന്നു ചോദിച്ചാല്‍ പലരും വിഷമിക്കും..
മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്റെ കേരളം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.കേരള പ്രതിഷ്ഠ, നമ്പൂരിരാജ്യഭരണം, പെരുമാള്‍ ഭരണം, ഏറനാടുപെരുമ്പടപ്പുവാഴ്ച, കൂറുമത്സരം എന്നിങ്ങനെ അഞ്ചു സര്‍ഗ്ഗങ്ങളിലായി കേരള ചരിത്രം പദ്യരൂപത്തില്‍ വിശദമാക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷികള്‍ക്ക് വിലപ്പെട്ട ഒന്നായിരിക്കും
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: കേരളം
- രചന/വ്യാഖ്യാനം: കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍
- പ്രസിദ്ധീകരണ വർഷം:1959 (രണ്ടാം പതിപ്പ്)
- താളുകളുടെ എണ്ണം: 146
- പ്രസാദകര്‍ : കേരള ബുക്ക് ഹൗസ് കൊടുങ്ങല്ലൂര്‍
- അച്ചടി:ഭാരത് പ്രസ്സ് കാട്ടൂര്‍
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി