1945 – സുപ്രഭാതം മാസിക – പുസ്തകം 6 – ലക്കം 8, 9, 10

കേരള സംസ്ഥാനരൂപീകരണ കാലഘട്ടത്തിൽ കേരളരാജ്യം, കേരളഭാഷ, കേരളസംസ്കാരം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രസിദ്ധികരിച്ചിരുന്ന സുപ്രഭാതം എന്ന സാഹിത്യമാസികയുടെ പുസ്തകം 6ന്റെ 8,9,10 ലക്കങ്ങൾ ചേർന്ന ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലക്കം പ്രസിദ്ധീകരിച്ച കാലഘട്ടത്തിൽ ബോധേശ്വരൻ, കെ.സി. പിള്ള എന്നിവർ ആയിരുന്നു ഈ മാസികയുടെ പത്രാധിപർമാർ. പ്രധാനമായും സാഹിത്യമാണ് ഉള്ളടക്കമെങ്കിലും അക്കാലത്തെ സമകാലിക വിഷയങ്ങളിലുള്ള ലെഖനങ്ങളും മാസികയുടെ ഭാഗമാണ്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

 

സുപ്രഭാതം മാസിക - പുസ്തകം 6 - ലക്കം 8, 9, 10
സുപ്രഭാതം മാസിക – പുസ്തകം 6 – ലക്കം 8, 9, 10

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: സുപ്രഭാതം മാസിക – പുസ്തകം 6 – ലക്കം 8, 9, 10
  • പ്രസിദ്ധീകരണ വർഷം: 1945 മെയ് (മലയാള വർഷം 1120 ഇടവം)
  • താളുകളുടെ എണ്ണം: 68
  • അച്ചടി: ചന്ദ്ര പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments