ആമുഖം
മലയാളലിപിയിലുള്ള സംസ്കൃതപുസ്തകമായ അമരെശം മൂലം എന്ന അച്ചടി പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ച പുസ്തകം ആണിത്.
ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിലെ ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 107-മത്തെ സ്കാനാണ് ഈ പുസ്തകം.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: അമരെശം മൂലം
- താളുകളുടെ എണ്ണം: ഏകദേശം 94
- പ്രസിദ്ധീകരണ വർഷം:1849
- പതിപ്പ്: രണ്ടാം പതിപ്പ്
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
94 താളുകൾ മാത്രമുള്ള ഈ പുസ്തകം 1849ൽ ആണ് അച്ചടിച്ചിരിക്കുന്നത്. ബെഞ്ചമിൻ ബെയിലി കോട്ടയത്ത് ഉള്ള സമയമാണ് ഇത്. മൂന്നു വ്യാഖ്യാനം നോക്കിയണ് അച്ചടിച്ചിരിക്കുന്നത് എന്ന് ശീർഷകത്താളിൽ തന്നെ കാണാം. ഇത് ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്. ആദ്യ പതിപ്പ് ഏതു വർഷം വന്നു എന്ന് എനിക്കറിയില്ല.
കെ.എം. ഗോവിയുടെ ആദിമുദ്രണം എന്ന പുസ്തകത്തിലും ഇങ്ങനെ ഒരു പുസ്തകത്തെ കുറിച്ചുള്ള സൂചന കാണുന്നില്ല. അതിനാൽ തന്നെ ഗ്രന്ഥസൂചിയിലെ ചേർക്കേണ്ട ഒരു പുസ്തകം ആണിത്.
അമരേശം എന്നത് അമരകോശത്തിന്റെ മറ്റൊരു പേരാണെന്ന് നിഘണ്ടുക്കളിൽ കാണുന്നു. അമരകോശത്തെ പറ്റി ചെറിയൊരു മലയാളം വിക്കിപീഡിയ ലേഖനം ഇവിടെ കാണാം.
സംസ്കൃതം ഒട്ടുമേ അറിയാത്തതിനാൽ ഇതിലെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഉപയോഗിക്കുന്നവർ ചെയ്യുമല്ലോ.
ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
- രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
- രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി
- രേഖയുടെ യൂണിക്കോഡ് പതിപ്പ്: വിക്കിഗ്രന്ഥശാല കണ്ണി
2 comments on “1849 – അമരെശം മൂലം”
അമരകോശത്തിന്റെ മറ്റുരണ്ട് പൂർണ്ണപതിപ്പുകൾകുടി താഴെക്കൊടുത്ത ലിങ്കുകളിൽ ലഭ്യമാണ്.
ഒന്ന് അമരസിംഹ എന്ന പേരിൽ ൧൮൫൯ ലും മറ്റൊന്ന് അമരകോശം എന്ന പേരിൽത്തന്നെ ബാലപ്രിയ എന്ന വ്യാഖ്യാനസഹിതം ൧൯൫൦ ലും പ്രസിദ്ധീകരിച്ചതാണ് .
1.1859 – അമരസിംഹം – വാഹടാചാര്യ
https://shijualex.in/amarasimham1859vahadacharya/
https://archive.org/details/amarasimham1859vahadacharya
2. Amarakosa With Balapriya Of Kaikulangara Rama Warrier ST Reddiar & Sons 1950
https://archive.org/details/Amarakosa_With_Balapriya_Of_Kaikulangara_Rama_Warrier_ST_Reddiar_Sons_1950
പ്രജീവ്നായർ ,
ചെറുകുന്ന്, കണ്ണൂർ
അമരകോശം ഒരു പഴയ അച്ചടി കോപ്പി “അമരകൊശം “എന്ന പേരിൽ എനിക്ക് ലഭിച്ചു കാലപ്പഴക്കം കൊണ്ട് പുറം ചട്ട ഇല്ല അച്ചടിച്ച വർഷം ഉൾപ്പെടെ പുറം ചട്ട നഷ്ടമായിരുന്നു…
Comments are closed.