1956ൽ എട്ടാം ക്ലാസ്സിലെ ഉപയോഗത്തിനായി വിദ്യോദയ പബ്ലിക്കെഷൻസ് പ്രസിദ്ധീകരിച്ച ജ്ഞാനപ്പാന എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാന എന്ന കൃതിയെ ആനന്ദക്കുട്ടൻ എം.ഏ. പരിചയപ്പെടുത്തുന്ന കവിതാപരിചയ പാഠപുസ്തകം ആണിത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്: ജ്ഞാനപ്പാന
- രചന: പൂന്താനം നമ്പൂതിരി/ആനന്ദക്കുട്ടൻ എം.ഏ.
- പ്രസിദ്ധീകരണ വർഷം: 1956
- താളുകളുടെ എണ്ണം: 40
- പ്രസാധനം: വിദ്യോദയ പബ്ലിക്കേഷൻസ്, തിരുവനന്തപുരം
- അച്ചടി: മോഡേൺ പ്രസ്സ്, തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി