1956 – നമ്മുടെ ഭരണഘടന – കോന്നിയൂർ ആർ നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നമ്മുടെ ഭരണഘടന എന്ന പ്രശസ്ത രചനയുടെ ഒന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിനു മുൻപ് ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പും മൂന്നാം പതിപ്പും നമ്മൾ ഡിജിറ്റൈസ് ചെയ്തിരിരുന്നു. മലയാളികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തുന്ന പുസ്തകം ആണിത്. ഇന്ത്യൻ ഭരണഘടനയെ പറ്റിയുള്ള അവലോകനത്തിനും സാമാന്യജ്ഞാനത്തിനും ഈ പുസ്തകം വായിക്കുന്നത് എല്ലാവർക്കും നല്ലതാണ്. ഈ വിഷയത്തിൽ മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ പുസ്തകവും ഇതു തന്നെയെന്ന് തോന്നുന്നു.

എനിക്കു ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഒന്നാം പതിപ്പിൻ്റെ പ്രതിയിൽ 75, 76, 77, 78, 107, 108, 109, 110, 126, 127 എന്നീ പേജുകൾ (മൊത്തം 10 പേജുകൾ) നഷ്ടപ്പെട്ടിരിക്കുന്നു. ആ കുറവ് ഒഴിച്ചാൽ ബാക്കി ഉള്ളടക്കമെല്ലാം ലഭ്യമാണ്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ  പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1956 - നമ്മുടെ ഭരണഘടന - കോന്നിയൂർ ആർ നരേന്ദ്രനാഥ്
1956 – നമ്മുടെ ഭരണഘടന – കോന്നിയൂർ ആർ നരേന്ദ്രനാഥ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കിയ കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

അതിനൊപ്പം മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: നമ്മുടെ ഭരണഘടന
  • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 356
  • അച്ചടി: Modern Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments