1877 – മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം – കല്ലാടി തയ്യൻ രാമുണ്ണി

ആമുഖം

മലയാളത്തിലുള്ള വാക്കു പുസ്തകം എന്ന ഒരു സവിശേഷപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കല്ലാടി തയ്യൻ രാമുണ്ണി എന്ന ആളാൽ ഉണ്ടാക്കപ്പെട്ടതാണ് ഈ പുസ്തകം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  A Vocabulary Malayalam And English – മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം 
  • രചന: കല്ലാടി തയ്യൻ രാമുണ്ണി (എഫ് എഫ് ലെമറൽ സായ്പ് പരിശോധിച്ചത്)
  • പ്രസിദ്ധീകരണ വർഷം: 1877
  • താളുകളുടെ എണ്ണം:  71
  • പ്രസ്സ്: വിദ്യാർത്ഥി സന്താനം പ്രസ്സ്, തലശ്ശേരി
1877 - മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം - കല്ലാടി തയ്യൻ രാമുണ്ണി
1877 – മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം – കല്ലാടി തയ്യൻ രാമുണ്ണി

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഗവേഷണാർത്ഥം ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ മനൊജേട്ടൻ (മനോജ് എബനേസർ) എന്റെ പ്രത്യേകാഭ്യർത്ഥനയെ മാനിച്ച് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് തന്റെ ക്യാമറ ഉപയോഗിച്ച് എടുത്ത താളുകളുടെ ഫോട്ടോകൾ പ്രോസസ് ചെയ്താണ് ഈ ഡിജിറ്റൽ പതിപ്പ് നിർമ്മിച്ചത്. ഇതിനായി  പ്രയത്നിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി അറിയിക്കട്ടെ.

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

വാക്കു പുസ്തകം എന്ന പേരിൽ മലയാളവാക്കുകളുടെ ഇംഗ്ലീഷ് അർത്ഥവും, ഇംഗ്ലീഷ് വാക്കിന്റെ മലയാള ഉച്ചാരണവും ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കല്ലാടി തയ്യൻ രാമുണ്ണി  തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ ഉള്ളടക്കം എഫ് എഫ് ലെമറൽ സായ്പ്  പരിശൊധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടൂണ്ട്.

പുസ്തകത്തിന്റെ തുടക്കത്തിലെ മുഖവരയിൽ മലയാള ലിപി പരിണാമത്തിന്റെ ചില സൂചനകൾ കാണാം.

  1. ചന്ദ്രക്കല പുസ്തകത്തിൽ കണ്ടാൽ അത് എങ്ങനെ വായിക്കണം എന്ന സൂചന.
  2. എകാരചിഹ്നമായ  െയും ഏകാര ചിഹ്നമായ യും എങ്ങനെ വായിക്കണം എന്നതിന്റെ സൂചന.

മിഷനറിമാർ വരുത്തിയ ഈ രണ്ട് പരിഷ്കാരങ്ങൾ സ്വദേശിപ്രസാധകർ (തലശ്ശേരിയിലെ വിദ്യാർത്ഥി സന്താനം പ്രസ്സ്) അച്ചടിയിലേക്ക് കൊണ്ടുവന്നതോടെ ഇക്കാര്യത്തിലുള്ള പരിഷ്കരണം പൂർത്തിയായി എന്നു പറയാം.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments