ആമുഖം
1860കളിൽ തന്നെ കേരളത്തിൽ മലയാളത്തിനു പുറമേയുള്ള അച്ചുകളും നിർമ്മിച്ച് പുസ്തകമച്ചടി നടന്നിരുന്നു എന്ന് തെളിയിക്കുന്ന ഒരു പുസ്തകം ആണ് ഇന്നു പങ്കു വെക്കുന്നത്.
പുസ്തകത്തിന്റെ വിവരം
- പേര്: ഗ്രമത്തി എന്ന പുസ്തകം
- താളുകൾ: 165
- രചയിതാവ്: ആരെന്നു ഉറപ്പില്ല, 1862ലൊക്കെ മലങ്കര മെത്രാപ്പൊലീത്ത ആയിരുന്ന മാർ അത്തനോസ്യസ് മെത്രാപോലിത്ത ആവാം
- പ്രസ്സ്: കോട്ടയം സെമിനാരി (ഇന്നു കോട്ടയം പഴയ സെമിനാരി എന്നു അറിയപ്പെടുന്നു)
- പ്രസിദ്ധീകരണ വർഷം: 1862
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
സുറിയാനി വ്യാകരണം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്നു പുസ്തകത്തിൽ കണ്ട മലയാള ഉള്ളടക്കം വായിച്ചതിൽ നിന്നു മനസ്സിലാക്കാം. ഈ പുസ്തകത്തിന്റെ ഹാർഡ് കോപ്പി മറ്റു Right to Left സ്ക്രിപ്റ്റുകൾ പോലെ (ഉദാഹരണം ഹീബ്രൂ, അറബി തുടങ്ങിയ) പിറകിൽ നിന്നാണ് വായന തുടങ്ങുന്നത്.
1860കളിൽ തന്നെ കേരളത്തിൽ മലയാളത്തിനു പുറമേയുള്ള അച്ചുകളും നിർമ്മിച്ച് പുസ്തകമച്ചടി നടന്നിരുന്നു എന്ന് തെളിയിക്കുന്ന ഒരു പുസ്തകം ആണിത്. അതേ പോലെ കേരളത്തിൽ നിന്നു മലയാള വ്യാകരണത്തിനു ശേഷം വന്ന മറ്റൊരു ഭാഷാ വ്യാകരണം ഇതാണെന്നു പറയാമെന്നു തോന്നുന്നു.
സുറിയാനി വായിക്കാൻ അറിയാത്തതുമൂലം പുസ്തകത്തിന്റെ ഉള്ളടക്കവും പ്രത്യേകതകളും കൂടുതൽ ചികഞ്ഞെടുക്കാൻ പറ്റിയില്ല. എങ്കിലും 1860കളിൽ കോട്ടയത്തു സുറിയാനി ലിപിയുടെ അച്ചു നിർമ്മിച്ചു എന്നത് പ്രധാനപ്പെട്ട ഒരു സംഗതി ആണെന്ന് ഞാൻ കരുതുന്നു.
ഡൗൺലോഡ് വിവരങ്ങൾ
നോയിസ് കുടുതൽ ആയതിനാൽ പുസ്തകം ബ്ലാക്ക് ആന്റ് വൈറ്റിൽ ചെയ്യാൻ പറ്റിയില്ല. അതിനാൽ സൈസ് കൂടുതൽ (40 MB യ്ക്കു മുകളിൽ) ആണ്.
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- ലഭ്യമായ പ്രധാന താൾ: https://archive.org/details/1862GramathiEnnaPusthakam
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി
- ഡൗൺലോഡ് കണ്ണി (ബ്ലാക്ക് ആന്റ് വൈറ്റ്): ഡൗൺലോഡ് കണ്ണി (40 MB)
You must be logged in to post a comment.