1867-1870 – മലയാള വ്യാകരണ ചോദ്യോത്തരം – ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് – ഹെർമ്മൻ ഗുണ്ടർട്ട്

ആമുഖം

മലയാള വ്യാകരണത്തെ സാധാരണക്കാർക്ക് പഠിക്കാവുന്ന വിധത്തിൽ അവതരിപ്പിച്ചത് ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് എന്ന ബ്രിട്ടീഷ് ഇന്ത്യ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഗുണ്ടർട്ടിന്റെ മലയാള ഭാഷാവ്യാകരണം എടുത്ത്, അതിലെ ഉള്ളടക്കത്തെ  ചോദ്യോത്തര രൂപത്തിൽ ലളിതമായി അവതരിപ്പിക്കുക ആണ്  ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് ചെയ്തത്. വ്യാകരണ ചോദ്യോത്തരം എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്നു 1867 ലും 1870ലും രണ്ട് പതിപ്പുകൾ ഉണ്ടായി. ആ പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകങ്ങൾ ആണിത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 170-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള വ്യാകരണ ചോദ്യോത്തരം
  • രചയിതാവ്: ഹെർമ്മൻ ഗുണ്ടർട്ട്, പരിഷ്കരിച്ച് പുനഃപ്രസിദ്ധീകരിച്ചത് ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്
  • പ്രസിദ്ധീകരണ വർഷം:1867 ൽ ഒന്നാം പതിപ്പ്, 1870ൽ രണ്ടാം പതിപ്പ്
  • താളുകളുടെ എണ്ണം: ഒന്നാം പതിപ്പിന്നു 333, രണ്ടാം പതിപ്പിന്നു 143 
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1867-1870 - വ്യാകരണ ചോദ്യോത്തരം - ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് - ഹെർമ്മൻ ഗുണ്ടർട്ട്
1867-1870 – വ്യാകരണ ചോദ്യോത്തരം – ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് – ഹെർമ്മൻ ഗുണ്ടർട്ട്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ടിന്റെ പിൻഗാമിയായി മലബാർ കാനറാ മേഖലയിലെ സ്കൂൾ ഇൻസ്പെക്റ്ററായി നിയമിതനായത് ഗാർത്ത്‌വെയ്റ്റ് ആയിരുന്നു. മലബാറിലെ സ്കൂൾ പാഠ്യപദ്ധതി നിർമ്മിക്കാൻ ഗാർത്ത്‌വെയ്റ്റ് സായിപ്പ് നൽകിയ സേവനങ്ങൾ വലുതാണ്. അതിനെ പക്ഷെ നമ്മൾ വേണ്ട വിധത്തിൽ വിലയിരുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. ഗാർത്തു‌വെയിറ്റ് സായിപ്പിനെ പറ്റി കുറച്ച് വിവരത്തിന്നു ഈ വിക്കിപീഡിയ ലേഖനം കാണുക.

ചോദ്യോത്തര രൂപത്തിലാണ് ഇതിലെ ഉള്ളടക്കം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ പതിപ്പിൽ മലയാളം വേർഷനോടൊപ്പം ഇംഗ്ലീഷ് വേർഷനും ഉണ്ട്. രണ്ടാം പതിപ്പിൽ പക്ഷെ മലയാളം വേർഷൻ മാത്രമേ ഉള്ളൂ.

ഗുണ്ടർട്ട് വ്യാകരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പറഞ്ഞതിനനുസരിച്ചാണ് താൻ ഇങ്ങനെ ഒരു ഉദ്യമത്തിന്നു മുതിരുന്നതെന്ന്  ആദ്യ പതിപ്പിന്റെ ആമുഖത്തിൽ ഗാർത്തു‌വെയിറ്റ്  സായിപ്പ് പറയുന്നുണ്ട്. അതിനു വേണ്ടി ഉള്ളടക്കം ലളിതമാക്കി മൊത്തം  മാറ്റി എഴുതിയിട്ടുണ്ട്.

ഗുണ്ടർട്ടിന്റെ വ്യാകരണത്തെ ജനകീയമാക്കുന്നവതിൽ ഗാർത്തു‌വെയിറ്റ് സായിപ്പിന്റെ ഈ ചോദ്യോത്തര പതിപ്പുകൾ വഹിച്ച പങ്ക് ചെറുതല്ല. 1867ൽ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ച് 3 വർഷം കഴിഞ്ഞപ്പോൾ 1870ൽ തന്നെ രണ്ടാം പതിപ്പും ഇറക്കേണ്ടി വന്നു എന്നത് അത് സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവ് കൂടാണ്.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഒന്നാം പതിപ്പ് (1867)

രണ്ടാം പതിപ്പ് (1870)

Comments

comments