ശ്രീ കെ.വി. ചാക്കൊ രചിച്ച ശ്രീയേശുചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് 1930കളിൽ തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് നാലാം ഫാറത്തിലെ (ഇന്നത്തെ എട്ടാം ക്ലാസ്സ്) ഉപപാഠപുസ്തകം ആയി പഠിപ്പിക്കാൻ അംഗീകാരം ഉണ്ട് എന്ന് ഇതിന്റെ ടൈറ്റിൽ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്. ഹൈന്ദവപുരാണപുരുഷന്മാരുടെ ചരിത്രം എഴുതുന്ന ശൈലിയിലാണ് താൻ ഈ ജീവചരിത്രം രചിക്കാൻ ശ്രമിച്ചിട്ടുള്ളത് എന്ന് ഗ്രന്ഥകർത്താവായ കെ.വി. ചാക്കോ ഇതിന്റെ മുഖവുരയിൽ വ്യക്തമാക്കുന്നു. കേരളഭൂഷണം എഡിറ്റർ ആയിരുന്ന കെ.കെ. കുരുവിള ആണ് പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത്.
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ശ്രീ യേശുചരിതം
- രചന: കെ.വി. ചാക്കൊ
- പ്രസിദ്ധീകരണ വർഷം: 1934
- താളുകളുടെ എണ്ണം: 74
- അച്ചടി: Bhaje-Bharatham Press, Chengannur
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ(gpura.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ(archive.org): കണ്ണി