പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം – മറ്റു കൃതികൾ — കൈയെഴുത്തുപ്രതി

ആമുഖം

പഴയന്നൂർ സ്തുതി, വടക്കേ മലബാർ ചരിത്രം  തുടങ്ങി പത്തോളം കൃതികളുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 156-ാമത്തെ  പൊതുസഞ്ചയ രേഖയും 21മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: പഴയന്നൂർ സ്തുതി, വടക്കേ മലബാർ ചരിത്രം തുടങ്ങി പത്തോളം കൃതികൾ
 • താളിയോല ഇതളുകളുടെ എണ്ണം: 321
 • കാലഘട്ടം:  1600നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം – മറ്റു കൃതികൾ — കൈയെഴുത്തുപ്രതി
പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം – മറ്റു കൃതികൾ — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മൂലകൃതികൾക്ക് 1600 വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടായിരിക്കാം എങ്കിലും ഈ താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല. എങ്കിലും ഈ താളിയോല ഗുണ്ടർട്ടിന്റെ കാലഘട്ടത്തിന്നു മുൻപുള്ളതാണെണ് ഇതെന്ന് ഇതിന്റെ എഴുത്തുരീതി കണ്ടിട്ട് എനിക്കു തോന്നുന്നു. ഇതിനു പഴക്കം തോന്നുന്നുണ്ട്.

താഴെ പറയുന്ന ഒരു കൂട്ടം കൃതികൾ ആണ് ഈ താളിയോലക്കെട്ടിൽ ഉള്ളത്:

 • മന്ത്രവാദം
 • ആയുർവ്വേദം
 • പഴയന്നൂർ സ്തുതി
 • പഴയന്നൂർ ഐതിഹ്യം
 • വടക്കേ മലബാർ ചരിത്രം
 • പ്രാദേശിക ചരിത്രം
 • അമരസിംഹം
 • അഷ്ടാംഗഹൃദയം

മൊത്തം 321ത്തോളം ഇതളുകൾ ഉള്ള താളിയോലക്കെട്ടാണിത്. ഓല ആർ എഴുതി എന്നതിന്റെ വിവരം ഇതിൽ കാണുന്നില്ല.

ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ അതിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments