1978 – ജി. ശങ്കരക്കുറുപ്പ് – ലഘുജീവചരിത്രം

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

കേരള സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് മലയാളപദ്യസാഹിത്യകാരന്മാർ എന്ന പരമ്പരയിൽ  പ്രസിദ്ധീകരിച്ച ജി. ശങ്കരക്കുറുപ്പ് എന്ന ലഘുജീവചരിത്രത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് പൊതുവായി ലഭ്യമാക്കിയ പുസ്തകമണോ അതോ  ഏതെങ്കിലും ക്ലാസ്സിലെ ഉപയോഗത്തിനായി ഉപപാഠപുസ്തകമായോ മറ്റോ തയ്യാറാക്കിയതാണെന്നോ വ്യക്തമല്ല. പഴക്കം മൂലം അക്ഷരങ്ങൾ മങ്ങി തുടങ്ങിയതു കാരണം വ്യക്തതക്കുറവുണ്ട് എന്ന പ്രശ്നം ഈ പുസ്തകത്തിനുണ്ട്.

 

1978 - ജി. ശങ്കരക്കുറുപ്പ് - ലഘുജീവചരിത്രം
1978 – ജി. ശങ്കരക്കുറുപ്പ് – ലഘുജീവചരിത്രം

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം  ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: ജി. ശങ്കരക്കുറുപ്പ് – ലഘുജീവചരിത്രം
  • രചന: ഏ. കെ. സുബ്രഹ്മണ്യൻ നമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 74
  • പ്രസാധകർ: സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
  • അച്ചടി: Ramses press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments