നിറവും നിഴലും – കേസരി വാരിക – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കേസരി വാരികയിൽ കോന്നിയൂർ ആർ. നരേന്ദ്രനാഥ് എഴുതിയ നിറവും നിഴലും എന്ന പംക്തിയുടെ സ്കാനുകൾ ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1992 മുതൽ 1997 വരെയുള്ള കേസരി വാരികയുടെ ലക്കങ്ങളിൽ വന്ന ഈ പംക്തിയിലൂടെ വിവിധ സാമൂഹിക വിഷയങ്ങളിൽ കോന്നിയൂർ ആർ. നരേന്ദ്രനാഥ് തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു.

ഈ പംക്തിയുടെ എല്ലാ ലക്കങ്ങളും ലഭിച്ചിട്ടില്ല. ചില ലക്കങ്ങൾ പംക്തിയുടെ ഭാഗം മാത്രം വെട്ടിയെടുത്ത് സൂക്ഷിച്ചിരുന്നതിനാൽ അത് വന്ന തീയതി വ്യക്തമല്ല. 47മത്തെ താൾ വരെയുള്ളതിൽ തീയതി ഏതെങ്കിലും വിധത്തിൽ ലഭ്യമാണ് എന്നതിനാൽ അത് അതത് ലക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അവസാനത്തെ 13 ലക്കങ്ങളുടെ തീയതി ലഭ്യമല്ല,  ഇതിലെ പല ലക്കങ്ങളുടെ ഒപ്പവും കേസരി വാരികയുടെ വിവിധ താളുകൾ ലഭ്യമായിരുന്നു എങ്കിലും കോപ്പിറൈറ്റ് പ്രശ്നങ്ങൾ മൂലം മറ്റുള്ള വാർത്തകൾ/പംക്തികൾ എല്ലാം ഡിജിറ്റൈസെഷനിൽ നിന്ന് ഒഴിവാക്കി. കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കൾ സ്വതന്ത്ര ലൈസസിൽ പ്രസിദ്ധീകരിച്ച നിറവും നിഴലും എന്ന പംക്തി മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയത്.

നിറവും നിഴലും - കേസരി വാരിക - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
നിറവും നിഴലും – കേസരി വാരിക – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കടപ്പാട്

കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ കൃതികളുടെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്ത കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പംക്തിയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: നിറവും നിഴലും – കേസരി വാരികയിലെ പംക്തി
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1992 മുതൽ 1997 വരെ
  • പ്രസാധകർ: കേസരി വാരിക
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments