മലയാളരാജ്യം ചിത്രവാരിക – 1934 സെപ്റ്റംബർ മാസത്തെ മൂന്നു ലക്കങ്ങൾ

കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം ചിത്രവാരികയുടെ 1934 സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ ഒരു ലക്കത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഒരു കുറവ് ഈ ഡിജിറ്റൽ കോപ്പിക്ക് ഉണ്ട്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വെവ്വേറെ ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.

കെ.ജി. ശങ്കർ പത്രാധിപർ ആയി തുടങ്ങിയ മലയാളരാജ്യം പത്രത്തിൻ്റെ സഹപ്രസിദ്ധീകരണം ആയിരുന്നു ഇതെന്ന് മനസ്സിലാക്കാം. രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമുള്ള വിവിധ ലേഖനങ്ങളാണ് ഈ വാരികയുടെ ഉള്ളടക്കം. പേരിനെ അന്വർത്ഥമാക്കുന്ന വിധം അന്താരാഷ്ട്രചിത്രങ്ങളക്കമുള്ള കുറച്ചധികം ചിത്രങ്ങളും ഈ ചിത്രവാരികയുടെ ഭാഗമാണ്.

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമേ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മലയാളരാജ്യം ചിത്രവാരിക – 1934 സെപ്റ്റംബർ മാസത്തെ മൂന്നു ലക്കങ്ങൾ
മലയാളരാജ്യം ചിത്രവാരിക – 1934 സെപ്റ്റംബർ മാസത്തെ മൂന്നു ലക്കങ്ങൾ

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 3 ലക്കങ്ങളുടേയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

രേഖ 1

  • പേര്: മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 1 
  • പ്രസിദ്ധീകരണ വർഷം: 1934 സെപ്റ്റംബർ 10 – 1110 ചിങ്ങം 25
  • താളുകളുടെ എണ്ണം: 30
  • അച്ചടി: ശ്രീരാമവിലാസം ബുക്ക് ഡിപ്പോ, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 2

  • പേര്: മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 2 
  • പ്രസിദ്ധീകരണ വർഷം: 1934 സെപ്റ്റംബർ 17 – 1110 കന്നി 1
  • താളുകളുടെ എണ്ണം: 32
  • അച്ചടി: ശ്രീരാമവിലാസം ബുക്ക് ഡിപ്പോ, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 3

  • പേര്: മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 3 
  • പ്രസിദ്ധീകരണ വർഷം: 1934 സെപ്റ്റംബർ 24 – 1110 കന്നി 8
  • താളുകളുടെ എണ്ണം: 32
  • അച്ചടി: ശ്രീരാമവിലാസം ബുക്ക് ഡിപ്പോ, കൊല്ലം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

4 comments on “മലയാളരാജ്യം ചിത്രവാരിക – 1934 സെപ്റ്റംബർ മാസത്തെ മൂന്നു ലക്കങ്ങൾ

  • Simply desire to say your article is as surprising. The clearness in your post is simply excellent and i could assume you are an expert on this subject. Fine with your permission let me to grab your feed to keep up to date with forthcoming post. Thanks a million and please carry on the gratifying work.

  • Hello Neat post Theres an issue together with your site in internet explorer would check this IE still is the marketplace chief and a large element of other folks will leave out your magnificent writing due to this problem

  • Greetings, Your work is truly remarkable. I will undoubtedly explore it further and personally endorse it to my acquaintances; I am certain they will derive value from this website.

Comments are closed.