ബ്രഹ്മാണ്ഡപുരാണം — കൈയെഴുത്തുപ്രതി

ആമുഖം

ബ്രഹ്മാണ്ഡപുരാണം എന്ന കൃതിയുടെ  കൈയെഴുത്തുപ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള കടലാസിൽ എഴുതിയിരുന്ന ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 116മത്തെ പൊതുസഞ്ചയ രേഖയും  25മത്തെകൈയെഴുത്തു പ്രതിയുമാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ബ്രഹ്മാണ്ഡപുരാണം
  • താളുകളുടെ എണ്ണം:  279
  • എഴുതപ്പെട്ട കാലഘട്ടം: 1857 എന്ന് പുസ്തകത്തിന്റെ ആദ്യപേജിൽ കാണുന്നു.
ബ്രഹ്മാണ്ഡപുരാണം — കൈയെഴുത്തുപ്രതി

ബ്രഹ്മാണ്ഡപുരാണം — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പതിനെട്ടു മഹാപുരാണങ്ങളുടെ പരമ്പരയിൽ അവസാനത്തെ പുരാണമാണ് ബ്രഹ്മാണ്ഡപുരാണം. അതിന്റെ കിളിപ്പാട്ട് ശൈലിയിൽ മലയാളത്തിലുള്ള രചന ആണ് ഈ പുസ്തകം.

ഗുണ്ടർട്ട് ഇത് താളിയോലപതിപ്പുകളും മറ്റും നോക്കി പകർത്തിയെടുത്തതായിരിക്കും എന്നു കരുതുന്നു. പുസ്തകത്തിൽ ഒന്നിലേറെ കൈയെഴുത്തുകൾ കാണുന്നൂണ്ട്. ഗുണ്ടർട്ടിനു പുറമേ ഗുണ്ടർട്ടിന്റെ സഹായികളും ഈ ഈ പകർത്തിയെഴുത്തിൽ ഗുണ്ടർട്ടിന്റെ സഹായിച്ചിട്ടൂണ്ടാകാം.

ഈ കൈയെഴുത്ത് രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

 

Comments

comments

Google+ Comments

This entry was posted in Gundert Legacy Project. Bookmark the permalink.

Leave a Reply