1888 – യോസേഫ് യാക്കോബി എന്ന സ്വദേശപ്രബോധകൻ്റെ ജീവചരിത്രം

ആമുഖം

ബാസൽ മിഷൻ പ്രസിദ്ധീകരിച്ച യോസേഫ് യാക്കോബി എന്ന സ്വദേശപ്രബോധകൻ്റെ ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന പതിനഞ്ചാമത്തെ  പൊതുസഞ്ചയ രേഖയാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: യോസേഫ് യാക്കോബി എന്ന സ്വദേശപ്രബോധകൻ്റെ ജീവചരിത്രം
  • താളുകളുടെ എണ്ണം: ഏകദേശം 36
  • പ്രസിദ്ധീകരണ വർഷം:1888
  • രചയിതാവ്: റവ: ജെ. Knobloch
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1888 - യോസേഫ് യാക്കോബി എന്ന സ്വദേശപ്രബോധകൻ്റെ ജീവചരിത്രം
1888 – യോസേഫ് യാക്കോബി എന്ന സ്വദേശപ്രബോധകൻ്റെ ജീവചരിത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പേരു സൂചിപ്പിക്കുന്നത് പോലെ ഇത് ബാസൽ മിഷൻ സഭയുടെ സ്വദേശിയായ ഒരു പ്രബോധകൻ്റെ ജീവചരിത്രം ആണ്. ഇത് എഴുതിയ റവ: ജെ. Knobloch വേറെയും പല മലയാളപുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ട് ഉണ്ടെന്ന് കാണുന്നു. അത് വഴിയേ പുറത്ത് വരും.

ഈ പുസ്തകത്തിലെ ഉള്ളടക്കത്തിൽ താല്പര്യമുള്ളവർ ഈ പുസ്തകം വിശകലനം ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments

Leave a Reply