1870 – മലയാള-ഇങ്ക്ലിഷ് ഭാഷാന്തര പുസ്തകം

ആമുഖം

മലയാള-ഇങ്ക്ലിഷ് ഭാഷാന്തര പുസ്തകം എന്ന ഒരു സവിശേഷ പുസ്തകം ആണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന മുപ്പത്തിഒൻപതാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള-ഇങ്ക്ലിഷ് ഭാഷാന്തര പുസ്തകം
  • താളുകളുടെ എണ്ണം: ഏകദേശം 183
  • പ്രസിദ്ധീകരണ വർഷം:1870
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1870 - മലയാള-ഇങ്ക്ലിഷ് ഭാഷാന്തര പുസ്തകം

1870 – മലയാള-ഇങ്ക്ലിഷ് ഭാഷാന്തര പുസ്തകം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഇത് പരിഭാഷ ചെയ്യുന്നവരെ സഹായിക്കാൻ ഉള്ളതാണ്.  ഇത് ദുബാശി (പഴയ മലയാളം വാക്ക്) /ദ്വിഭാഷി ജോലിക്കായി ശ്രമിക്കുന്നവർക്ക് വേണ്ടിയുള്ള പാഠപുസ്തകം കൂടി ആണെന്ന് തോന്നുന്നു.

ഈ പാഠപുസ്തകത്തിന്റെ രചയിതാവ് ആരെന്ന് പ്രത്യെകം കൊടുത്തിട്ടില്ല. ചിലപ്പോൾ ഒരു കൂട്ടം രചയിതാക്കൾ ആവാം ഇതിന്റെ രചന. എങ്കിലും അക്കാലത്തെ സ്കൂൾ ഇൻസ്പെക്ടർ ആയിരുന്ന ലിസ്റ്റൻ ഗാർത്ത്‌വെയിറ്റിന്റെ കരങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടാകാൻ സാദ്ധ്യത ഏറെ ഉണ്ട്. കാരണം ആ കാലഘട്ടത്തിലെ മിക്ക ബാസൽ മിഷൻ പാഠപുസ്തകങ്ങളിലും ഇതേ പോലുള്ള പുസ്തകങ്ങളിലും  ലിസ്റ്റൻ ഗാർത്ത്‌വെയിറ്റിന്റെ പേരു കാണുന്നുണ്ട്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

Comments

comments

Google+ Comments

This entry was posted in Gundert Legacy Project. Bookmark the permalink.

Leave a Reply