പുതിയ നിയമം മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത രണ്ടാം അച്ചടിപ്പ 1834

ബെഞ്ചമിൻ ബെയിലി പരിഭാഷയ്ക്ക് നേതൃത്വം കൊടുത്ത് 1826-1829 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമത്തിന്റെ (നാലു സുവിശേഷങ്ങളും അപ്പൊസ്തൊല പ്രവർത്തികളും മാത്രം ഉള്ളവ) 1834-ൽ ഇറങ്ങിയ രണ്ടാം പതിപ്പിന്റെ സ്കാൻ ലഭ്യമായിരിക്കുന്നു.

 

baily bible

ശീർഷകത്താളിൽ മലയാളത്തിൽ ഇങ്ങനെ കാണാം

നമ്മുടെ

കർത്താവും രക്ഷിതാവുമായ

യെശു ക്രിസ്തുവിന്റെ

പുതിയ നിയമം

മലയാള ഭാഷയിൽ

പരിഭാഷപ്പെട്ടത

രണ്ടാം അച്ചടിപ്പ

ലൊന്തൊൻ നഗരത്തിൽ

ബ്രിത്തിഷ എന്നും പറദെശമെന്നുമുള്ള

ബൈബൽ സൊസെയിട്ടിക്കു വെണ്ടി

അച്ചടിക്കപ്പെട്ടത

മെശിഹാസംവത്സരം

൧൮൩൪

 

ഉള്ളടക്കം

  • പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും ഇതിൽ ഇല്ല. പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും അപ്പൊസ്തൊലപ്രവർത്തികളും ആണ് ഇതിൽ.
  • വാചകങ്ങൾ അവസാനിക്കുമ്പോൾ ഉള്ള വിരാമത്തിനു * ചിഹ്നനം ഉപയോഗിച്ചിരിക്കുന്നു എന്ന് കാണുന്നു.
  • കെ.എം. ഗോവിയുടെ ആദിമുദ്രണം, ഭാരതത്തിലും മലയാളത്തിലും എന്ന പുസ്ത്കം അനുസരിച്ച്, 1824-ൽ ചെറുപൈതങ്ങളും (ഇതാണല്ലോ നിലവിലുള്ള അറിവനുസരിച്ച് കേരളത്തിൽ അച്ചടിച്ച ആദ്യ മലയാളപുസ്തകം) 1829-ൽ പുതിയ നിയമം മുഴുവനായും പ്രസിദ്ധീകരിച്ചു.  അപ്പോൾ 1824നും 1829നും ഇടയ്ക്ക് ആയിരിക്കണം പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും അപ്പൊസ്തൊലപ്രവർത്തികളും അടങ്ങുന്ന ഈ പുസ്ത്കത്തിന്റെ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിച്ചത്. ഇത് ആ പുസ്ത്കത്തിന്റെ രണ്ടാം പതിപ്പ് ആണ്. 1834-ൽ പ്രസിദ്ധീകരിച്ചത്.
  • ബെയിലി ഇംഗ്ലണ്ടിൽ അവധിക്ക് പോയപ്പോൽ അവിടെ മലയാളം അച്ച് നിർമ്മിച്ച് അവിടെ തന്നെ അച്ചടിച്ചത് ആണ് ഈ പുസ്തകം. ലണ്ടൻ നഗരത്തിലെ മലയാള അച്ചടിയെ പറ്റി നമ്മുടെ അച്ചടി ചരിത്രത്തിൽ വേണ്ടവിധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നത് സംശയമാണ്.

ഗൂഗിൾ  ബുക്സ് വഴി ആണ് ഈ ഡിജിറ്റൽ സ്കാൻ കിട്ടിയത്. വിവിധ വിദേശ സർവ്വകലാശാലകളിൾ ഇരിക്കുന്ന പൊതുസഞ്ചയത്തിലുള്ള ലക്ഷക്കണക്കിനു കൃതികൾ സ്കാൻ ചെയ്തെടുത്ത് അത് പൊതുജനങ്ങളുമായി പങ്കു വെക്കുന്ന ഗൂഗിളിന്റെ ശ്രമം അഭിനന്ദനീയം തന്നെ.

ഡൗൺലോഡ് വിവരങ്ങൾ

Comments

comments

Comments are closed.