ആമുഖം
തുഞ്ചത്തെഴുത്തച്ഛൻ എഴുതിയതെന്നു കരുതപ്പെടുന്ന കേരളനാടകം എന്ന കൃതി ഗുണ്ടർട്ട് പകർത്തി എഴുതിയതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 54-മത്തെ പൊതുസഞ്ചയ രേഖയും 21-മത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: കേരള നാടകം (ഗുണ്ടർട്ടിന്റെ നോട്ടുപുസ്തകം)
- താളുകളുടെ എണ്ണം: ഏകദേശം 55
- എഴുതപ്പെട്ട കാലഘട്ടം: 1840കൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
കേരളം നാടകം തുഞ്ചത്ത് രാജ്യത്തിലുള്ള രാമാനുജൻ എഴുതിയതാണെന്ന സൂചന ഗുണ്ടർട്ട് തുടക്കത്തിൽ തന്നെ എഴുതിയിട്ടുണ്ട്. ഈ കൃതിയെ കുറിച്ചുള്ള പരാമർശങ്ങൾ ഡോ:സ്കറിയ സക്കറിയയുടെ വിവിധ ലേഖനങ്ങളിൽ കാണാം.
എന്നാൽ ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്ത് മലയാള സര്‍വകലാശാല ഡീനും പരീക്ഷാ കണ്‍ട്രോളറുമായ ഡോ. എം. ശ്രീനാഥന്‍ 2017 മാർച്ചിൽ പ്രസിദ്ധീകരിച്ചു. അതിനെപറ്റിയുള്ള 3 വാർത്തകൾ ഇവിടെ( ഒന്ന്, രണ്ട്, മൂന്ന്). ഡോ. എം. ശ്രീനാഥന്‍ ആണ് ഇത് ട്യൂബിങ്ങനിൽ നിന്നു കണ്ടെത്തിയത് എന്ന മട്ടിലുള്ള പരാമർശങ്ങൾ ചില വാർത്തകളിൽ കാണുന്നു. എന്നാൽ അത് ശരിയല്ല. മുകളിൽ പരാമർശിച്ച പോലെ ഡോ:സ്കറിയ സക്കറിയയുടെ വിവിധ ലേഖനങ്ങളിൽ ഇതിനെ പറ്റി പരാമർശം കാണാം. ആദ്യം ആരു കണ്ടെത്തി എന്നതല്ല, ഇതിനെ കുറിച്ചൊക്കെ പഠിച്ച് കൂടുതൽ ഗവേഷണഫലങ്ങൾ ഉണ്ടാകുമ്പൊഴാണ് ഈ പൊതുസഞ്ചയരേഖകൾ നമുക്ക് കൂടുതൽ ഉപകാരപ്പെടുക.
ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വിവരങ്ങൾ ഒന്നും എനിക്കറിയില്ല. മുകളിൽ പരാമർശിച്ച പുസ്തകം വാങ്ങി വായിച്ചാൽ ചിലപ്പോൾ ഇതിന്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയും. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഓൺലൈനായി വായിക്കാൻ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (12 MB)
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (37 MB)