1953 – സുഭാഷിതരത്നാകരം (പത്താം പതിപ്പ്) – കെ. സി. കേശവപിള്ള

പ്രമുഖ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്ന കെ.സി.കേശവപിള്ളയുടെ സുഭാഷിതരത്നാകരം എന്ന കൃതിയുടെ പത്താം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സംസ്കൃതം, ഇംഗ്ളീഷ് മുതലായ ഭാഷകളിൽ നിന്ന് തർജമ ചെയ്തതും കവി സ്വന്തമായി നിർമ്മിച്ചതുമായ പദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഈ പുസ്തകത്തിലെ വിവിധ ഭാഗങ്ങൾ പല കാലങ്ങളിലായി നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. പാഠശാലകളുടെ ആവശ്യത്തിലേക്ക് സന്മാർഗ്ഗബോധകമായ പുസ്തക നിർമ്മിതിയുടെ ഭാഗമായാണ് ഈ കൃതി രചിച്ചതെന്ന വിവിധ സൂചനകൾ പുസ്തകത്തിൻ്റെ ആമുഖപ്രസ്താവനകളിൽ നിന്നു മനസ്സിലാക്കാം.

1953 - സുഭാഷിതരത്നാകരം (പത്താം പതിപ്പ്) - കെ. സി. കേശവപിള്ള
1953 – സുഭാഷിതരത്നാകരം (പത്താം പതിപ്പ്) – കെ. സി. കേശവപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: സുഭാഷിതരത്നാകരം (പത്താം പതിപ്പ്)
  • രചന: കെ. സി. കേശവപിള്ള
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 156
  • പ്രസാധകർ: എസ്.റ്റി. റെഡ്യാർ ആൻഡ് സൺസ്, കൊല്ലം
  • അച്ചടി: വിദ്യാഭിവർദ്ധിനി പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments