1953 – വിവിധവിജ്ഞാന നിഘണ്ഡു – ശംഭുനമ്പൂതിരി

നാനാർത്ഥരത്നമാല എന്ന സംസ്കൃതകൃതിയുടെ മലയാളവിവർത്ഥനമായ വിവിധവിജ്ഞാന നിഘണ്ഡു എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്തത് തന്ത്രി ശംഭു നമ്പൂതിരി എന്ന ഒരാളാണ്. പതിനാലാം നൂറ്റാണ്ടിൽ ഇരുഗുപ്തൻ എന്ന ഒരാളാണ് നാനാർത്ഥരത്നമാല രചിച്ചത് എന്ന് ചില റെഫറൻസുകൾ കാണിക്കുന്നു. മൂലകൃതി പദ്യമാണെന്ന് മുഖവുരയിൽ ശംഭു നമ്പൂതിരി സൂചിപ്പിക്കുന്നുണ്ട്. ഒരു പ്രത്യേക രീതിയിലാണ് ഇതിൽ പദങ്ങൾ വിന്യസിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മുഖവുരയിലും അവതാരികയിലും വിശദീകരിച്ചിട്ടൂണ്ട്.

1953 - വിവിധവിജ്ഞാന നിഘണ്ഡു - ശംഭുനമ്പൂതിരി
1953 – വിവിധവിജ്ഞാന നിഘണ്ഡു – ശംഭുനമ്പൂതിരി

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വിവിധവിജ്ഞാന നിഘണ്ഡു
  • രചന: ശംഭുനമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 80
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ(gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ(archive.org): കണ്ണി

Comments

comments

Leave a Reply