1924ൽ തിരുവിതാംകൂറിൽ ശ്രീചിത്രതിരുനാൾ രാജാവിന്റെ കിരീടധാരണമഹോത്സവത്തോടനുബന്ധിച്ച് ശ്രീചിത്രതിരുനാൾ ഗ്രന്ഥശാല പ്രസിദ്ധീകരിച്ച പാതാളരാമായണം കിളിപ്പാട്ടു് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് വളരെ പഴയ ഒരു താളിയോല ഗ്രന്ഥത്തിന്റെ അച്ചടി പതിപ്പാണെന്ന് ഇതിന്റെ ആമുഖത്തിൽ കാണാം. പാതാളരാമായണം കിളിപ്പാട്ടിന്റെ രചയിതാവ് വടക്കൻ കോട്ടയത്തു കേരളവർമ്മരാജ ആണെന്ന് ഇതിന്റെ ആമുഖപ്രസ്താവന സൂചിപ്പിക്കുന്നു.
ശ്രീചിത്രാവലി എന്ന സീരിസിന്റെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സീരിസിലെ കപിലോപാഖ്യാനം കിളിപ്പാട്ടു് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ നമുക്ക് ഇതിനകം കിട്ടിയതാണ്.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: പാതാളരാമായണം കിളിപ്പാട്ട്
- പ്രസിദ്ധീകരണ വർഷം: 1924
- താളുകളുടെ എണ്ണം: 34
- പ്രസാധനം: ശ്രീചിത്രതിരുനാൾ ഗ്രന്ഥശാല, തിരുവനന്തപുരം
- അച്ചടി: ശ്രീധര മുദ്രാലയം, തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി