(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)
1924 ൽ വക്കത്തു പാട്ടത്തില്‍ കെ നാരായണന്‍ വൈദ്യര്‍ രചിച്ച വിചാരവിവശയായ ഊർമ്മിള എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.രാമാദികളുടെ വനവാസകാലത്ത് ധര്‍മ്മ സങ്കടം തോന്നത്തക്കവിധം ഉപേക്ഷിക്കപ്പെട്ടിരുന്നിട്ടുപോലും ചിരകാലമത്രയും ക്ഷമയോടുകൂടി കാലയാപനംചെയ്ത സതീമകുടമായ ഊര്‍മ്മിളയുടെ വിചാരവികാരങ്ങള്‍ പ്രകടമാക്കുന്ന ഖണ്ഡകാവ്യമാണ് ഇത്. പണ്ഡിത ശ്രേഷ്ഠനായ ആറ്റൂര്‍ കൃഷ്ണപിഷാരടിയാണ് ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
-
- പേര്:1924 – വിചാരവിവശയായ ഊർമ്മിള – കെ. നാരായണൻ വൈദ്യൻ
- പ്രസിദ്ധീകരണ വർഷം: 1924
- താളുകളുടെ എണ്ണം:36
- അച്ചടി:ശ്രീധരാ പവര്‍ പ്രസ്സ് തിരുവനന്തപുരം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി