കേരള സർക്കാർ 1962ൽ ഒൻപതാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കഥകളി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കഥകളി എന്ന കലാരൂപത്തെപറ്റി പറ്റി സ്കൂൾ തലത്തിൽ പഠിക്കുന്നവർക്കായുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പാഠപുസ്തകം. ധാരാളം വരചിത്രങ്ങളും ഫോട്ടോകളും കഥകളി എന്ന കലാരൂപത്തെ വിശദീകരിക്കാനായി ഇതിൽ ഉപയോഗിച്ചിരിക്കുന്നു.
ഇതിന്റെ ഉള്ളടക്കത്തിലൂടെ പോയപ്പോൾ ഒരു സാധാരണ പൊതുവിദ്യാലയത്തിൽ ഉപയോഗിച്ച പാഠപുസ്തകം ആണോ ഇതെന്ന കാര്യം എനിക്കു സംശയം ഉണ്ട്. അതു പോലെ ഇത് മലയാള പാഠപുസ്തകം ആയിരുന്നോ അതോ കലാ പാഠപുസ്തകം ആയിരുന്നോ? 1962 ഒൻപതാം ക്ലാസ്സിൽ പഠിച്ചവർ അതിനുള്ള ഉത്തരം തരും എന്നു പ്രതീക്ഷിക്കുന്നു. ഈ സംശയം നമ്മുടെ കലാവിദ്യാലയങ്ങളിൽ ഉപയോഗിച്ചിരുന്ന പാഠപുസ്തകങ്ങൾ കൂടെ ഡിജിറ്റൈസ് ചെയ്യേണ്ട പ്രാധാന്യത്തെകുറിച്ചാണ് എന്നെ ഓർമ്മപ്പെടുത്തുന്നത്. പക്ഷെ എണ്ണത്തിൽ വളരെ കുറവായ അത്തരം പാഠപുസ്തകങ്ങൾ ആരെങ്കിലും സൂക്ഷിച്ച് വെച്ചിട്ടൂണ്ടാകുമോ? കാത്തിരുന്ന് കാണുക തന്നെ.
—————————————————–

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: കഥകളി – സ്റ്റാൻഡേർഡ് 9
- പ്രസിദ്ധീകരണ വർഷം: 1962
- താളുകളുടെ എണ്ണം: 130
- അച്ചടി: Press Ramses, Trivandrum
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ(gpura.org) : കണ്ണി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ(archive.org) : കണ്ണി