അരുണ ഗാർഹികമാസിക എന്ന പഴയകാല മാസികയുടെ 1952 ആഗസ്റ്റ് ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. മിസ്സിസ് എ.വി. കളത്തിൽ, വർഗ്ഗീസ് കളത്തിൽ എന്നിവർ ആണ് ഈ മാസികയുടെ പിൻപിൽ എന്നു കാണുന്നു. സ്തീ സംബന്ധിയായ ലേഖനങ്ങൾ, സിനിമാ സംബന്ധിയായ ലേഖനങ്ങൾ മറ്റു സമകാലിക വിഷയങ്ങളിലുള്ള ലേഖനങ്ങൾ എന്നിവ ഈ മാസികയിൽ കാണാം. പഴയകാല സിനിമാ പരസ്യങ്ങളും ഈ മാസികയിൽ കാണുന്നുണ്ട്.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

കടപ്പാട്
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ഡിജിറ്റൈസ് ചെയ്ത ലക്കത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: അരുണ ഗാർഹികമാസിക – പുസ്തകം 3 ലക്കം 6
- പ്രസിദ്ധീകരണ വർഷം: 1952 ആഗസ്റ്റ്
- താളുകളുടെ എണ്ണം: 44
- അച്ചടി: MM Press, Kottayam
- സ്കാൻ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
- സ്കാൻ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി