1869 – ശ്രീരാമൊദന്തം കാവ്യം

സംസ്കൃത ഭാഷയുടെ ബാലപാഠങ്ങളോടൊപ്പം തന്നെ കേരളത്തിലെ സംസ്കൃതവിദ്യാർഥികൾ പഠിച്ചുവരുന്ന ശ്രീരാമോദന്തം എന്ന കൃതിയുടെ ഏറ്റവും പഴയ അച്ചടി പതിപ്പായ ശ്രീരാമൊദന്തം കാവ്യം  എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശ്രീരാമൊദന്തം എന്ന കൃതിയുടെ വിശദാംശങ്ങൾക്ക് ഈ മലയാളം വിക്കിപീഡിയ ലേഖനം കാണുക.  ഈ പതിപ്പ് 1869ൽ തിരുവനന്തപുരം മുദ്രാവിലാസം അച്ചുകൂടത്തിൽ അച്ചടിച്ചു. ടൈറ്റിൽ പേജിൽ സർക്കാരിൽ നിന്നു എന്ന് കാണുന്നതിനാൽ ഇത് പാഠപുസ്തകം ആയിരുന്നെന്ന് ഊഹിക്കുന്നു.

1869 - ശ്രീരാമൊദന്തം കാവ്യം
1869 – ശ്രീരാമൊദന്തം കാവ്യം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ശ്രീരാമൊദന്തം കാവ്യം
  • പ്രസിദ്ധീകരണ വർഷം: 1869
  • താളുകളുടെ എണ്ണം: 116
  • അച്ചടി: മുദ്രാവിലാസം അച്ചുകൂടം, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

One comment on “1869 – ശ്രീരാമൊദന്തം കാവ്യം

  • PRAJEEV NAIR says:

    അന്വയം ,അർത്ഥം, ലിംഗവചനപ്രത്യയങ്ങളെല്ലാം കൊടുത്തിരിക്കുന്നതിനാൽ സംസ്കൃതവിദ്യാർഥികൾക്ക് വളരെ ഉപകാരപ്രദമായ പുസ്തകമാണിത് .
    ഇതിൽ 153 ശ്ലോകങ്ങൾ തുടർച്ചയായിട്ടാണ് അച്ചടിച്ചിരിക്കുന്നത് .
    എന്നാൽ ശ്രീരാമൊദന്തം (അർത്ഥസഹിതം) മറ്റൊരു പതിപ്പ് ഈ ലിങ്കുകളിൽ കാണാം

    1.http://www.malayalamebooks.org/2010/06/sriramodantam-malayalam/
    2.https://archive.org/details/SriRamodantam_with_malayalam_translation

    ഇതിൽ 199 ശ്ലോകങ്ങൾ വാത്മീകീരാമായണത്തിലെപ്പോലെ കാണ്ഡങ്ങളായി വേർതിരിച്ചിക്കുന്നു .അർത്ഥവും വളരെ ലളിതം.

    പ്രജീവ് നായർ
    ചെറുകുന്ന്, കണ്ണൂർ

Leave a Reply