ആമുഖം
കോന്നിയൂർ ആർ. നരേന്ദ്രനാഥ് അദ്ദേഹം എഴുതിയ ശാസ്ത്രലേഖനങ്ങൾ സമാഹരിച്ച് 1992ൽ പ്രസിദ്ധീകരിച്ച പുതിയ ലോകം പുതിയ ചിന്ത എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇന്ത്യൻ എതിസ്റ്റ് പബ്ലിഷേഴ്സ് ആണ് പ്രസാധകർ.
ഈ പൊതുരേഖയുടെ മെറ്റാഡാറ്റ
- പേര്: പുതിയ ലോകം പുതിയ ചിന്ത (52 ശാസ്ത്രലേഖനങ്ങളുടെ സമാഹാരം)
- രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
- പ്രസിദ്ധീകരണ വർഷം: 1992
- താളുകളുടെ എണ്ണം: 246
- പ്രസാധകർ: ഇന്ത്യൻ എതിസ്റ്റ് പബ്ലിഷേഴ്സ്
- അച്ചടി: സാമ്രാട്ട് ഓഫ്സെറ്റ് പ്രിന്റെഴ്സ്
പുസ്തക ഉള്ളടക്കം, കടപ്പാട്
കോന്നിയൂർ ആർ. നരേന്ദ്രനാഥ് വിവിധ കാലഘട്ടങ്ങളിൽ വിവിധ ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങലുടെ സമാഹാരം ആണിത്. പ്രസിദ്ധീകരിച്ച 1992ൽ പോലും എല്ലാ ലേഖനങ്ങളും ആനുകാലികപ്രസക്തി ഉള്ളതാണെന്ന് അദ്ദേഹം അവകാശപ്പെട്ടിട്ടില്ല. പക്ഷെ വ്യത്യസ്ത്യത വിഷയങ്ങൾ അദ്ദേഹം ഇതിൽ കൈകാര്യം ചെയ്യുന്നു.
കവർ പേജിൽ യാതൊരു ക്രിയേറ്റിവിറ്റിയും ഇല്ല എന്നത് എന്നെ അലൊസരപ്പെടുത്തുന്നുണ്ട് 🙂
പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
You must be logged in to post a comment.