ആമുഖം
തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ച ഒരു ക്രൈസ്തവ കൃതിയായ ക്രീസ്തീയബിംബാർച്ചികൾ ഇരുവർ തമ്മിലുള്ള സംഭാഷണം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. .
ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിലെ ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 110-മത്തെ പൊതുസഞ്ചയ രേഖയാണ് ഈ പുസ്തകം.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ക്രീസ്തീയബിംബാർച്ചികൾ ഇരുവർ തമ്മിലുള്ള സംഭാഷണം
- താളുകളുടെ എണ്ണം: ഏകദേശം 141
- പ്രസിദ്ധീകരണ വർഷം:1856
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി (ലിത്തോഗ്രഫി)
ഈ പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഒരു ക്രൈസ്തവ കൃതി എന്നതിനു അപ്പുറം ഈ പുസ്തകത്തെ പറ്റി യാതൊന്നും പറയാൻ എനിക്ക് അറിയില്ല. താളുകൾ ഒന്ന് ഓടിച്ചു നോക്കിയെങ്കിലും എനിക്ക് ഒന്നും മനസ്സിലായും ഇല്ല. അതിനാൽ തന്നെ ഇത് ഏതെങ്കിലും രീതിയിൽ വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. അത് ഗവെഷകരും മറ്റും ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (326 MB)
You must be logged in to post a comment.