ആമുഖം
അധികമാർക്കും പരിചിതമല്ലാത്ത ക്രിസ്ത്യൻ സന്യാസിമാർ എന്ന ഒരു വിഷയത്തെ പറ്റി ഉപന്യസിക്കുന്ന ഒരു പൊതുസഞ്ചയ പുസ്തകമാണ് ഇന്ന് പരിചയപ്പെടുത്തുന്ന ക്രിസ്ത്യൻ സന്യാസിമാർ. ഈ പുസ്തകവും ഇതിനകം പലപുസ്തകവും ഡിജിറ്റൈസേഷനുവേണ്ടി പങ്കു വെച്ച ജെയിംസ് പാറമേലിന്റെ ഗ്രന്ഥശെഖരത്തിൽ നിന്നണ് വരുന്നത്. ഈ വിധത്തിൽ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കുന്ന ജെയിംസ് പാറമേലിനു നന്ദി.
പുസ്തകത്തിന്റെ വിവരം
- പേര്: ക്രിസ്ത്യൻ സന്യാസിമാർ
- താളുകൾ: 46
- രചയിതാവ്: എ.ഇ. ഈശോ, എ.ഇ. മാമ്മൻ
- പ്രസ്സ്: താരക പ്രസ്സ്, ഹരിപ്പാട്
- പ്രസിദ്ധീകരണ വർഷം: 1920
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്നത് പോലെ ക്രിസ്ത്യൻ സന്യാസി സംഘങ്ങളെ പറ്റി ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ക്രിസ്ത്യൻ സന്യാസികൾ എന്നതിനേക്കാൾ ഇന്ത്യയിലെ ക്രിസ്ത്യൻ സന്യാസിമാർ എന്നത് കൊണ്ടാണ് ഇത് പ്രാധാന്യം ഉള്ള ഒരു വിഷയം ആയി തീരുന്നത്. ഇത് ഇക്കാലത്തും അധികം പേർക്കും അജ്ഞാതമായ ഒരു സംഗതി ആണല്ലോ.
ഇന്ത്യയിൽ തദ്ദേശീയമായ ഒരു ക്രിസ്തീയ സഭ കെട്ടിപടുക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന രഹസ്യക്രിസ്ത്യാനികളുടെ കൂട്ടമാണ് ഇതെന്ന് തുടക്കത്തിൽ ലേഖകർ അവകാശപ്പെടുന്നു.
ഹരിപ്പാട്ടുള്ള താരകപ്രസ്സ് ആണ് ഇതിന്റെ അച്ചടി. ഈ പ്രസ്സിൽ നിന്ന് അച്ചടിച്ച പുസ്തകങ്ങളിൽ നമുക്ക് കിട്ടുന്ന ആദ്യത്ത പുസ്തകം ആണിത്. ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.
കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- ലഭ്യമായ പ്രധാന താൾ: https://archive.org/details/1920_Christian_Sanyasimar
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി
- ഡൗൺലോഡ് കണ്ണി (ബ്ലാക്ക് ആന്റ് വൈറ്റ്): ഡൗൺലോഡ് കണ്ണി (3.9 MB)