അമരെശംമൂലം (അമരകോശം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ദേവജിഭീമജിയുടെ കേരളമിത്രം അച്ചുക്കൂട്ടത്തിൽ നിന്നാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അമരേശമൂലത്തിൻ്റെ 1849ലെ സി.എം.എസ് പ്രസ്സ് എഡീഷൻ നമുക്ക് മുൻപ് കിട്ടിയതാണ്. അത് ഇവിടെ കാണാം. സി.എം.എസ് പ്രസ്സിൽ നിന്നു തന്നെ ഇറങ്ങിയ അമരത്തിൻ്റെ തമിൾകുത്ത എന്ന മറ്റൊരു വ്യാഖ്യാന പതിപ്പും നമുക്ക് കിട്ടിയതാണ്. അത് ഇവിടെ കാണാം.
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: അമരെശംമൂലം – മൂന്ന് കാണ്ഡം
- പ്രസിദ്ധീകരണ വർഷം: 1874 (മലയാള വർഷം 1049)
- താളുകളുടെ എണ്ണം: 112
- അച്ചടി: കെരളമിത്രം അച്ചുക്കൂട്ടം, മട്ടാഞ്ചേരി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
One comment on “1874 – അമരെശംമൂലം – മൂന്ന് കാണ്ഡം -കെരളമിത്രം അച്ചുക്കൂട്ടം”
അമരകോശത്തിന്റെ മറ്റുരണ്ട് പൂർണ്ണപതിപ്പുകൾകുടി താഴെക്കൊടുത്ത ലിങ്കുകളിൽ ലഭ്യമാണ്.
ഒന്ന് അമരസിംഹം എന്ന പേരിൽ ൧൮൫൯ ലും മറ്റൊന്ന് അമരകോശം എന്ന പേരിൽത്തന്നെ ബാലപ്രിയ എന്ന വ്യാഖ്യാനസഹിതം ൧൯൫൦ ലും പ്രസിദ്ധീകരിച്ചതാണ്.
1.1859 – അമരസിംഹം – വാഹടാചാര്യ
https://shijualex.in/amarasimham1859vahadacharya/
https://archive.org/details/amarasimham1859vahadacharya
2. Amarakosa With Balapriya Of Kaikulangara Rama Warrier ST Reddiar & Sons 1950
https://archive.org/details/Amarakosa_With_Balapriya_Of_Kaikulangara_Rama_Warrier_ST_Reddiar_Sons_1950
പ്രജീവ്നായർ ,
ചെറുകുന്ന്, കണ്ണൂർ