1949ൽ കൊച്ചി നാട്ടുരാജ്യത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളിലെ മൂന്നാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച മൂന്നാം പാഠം എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് കൊച്ചി പാഠ്യപുസ്തകക്കമ്മിറ്റി തയ്യാറാക്കിയ പുസ്തകമാണ്. തള്ളയും കുഞ്ഞും എന്ന കുമാരനാശാന്റെ പ്രശസ്തമായ കവിത അടക്കം പല പ്രസിദ്ധ പാഠങ്ങളും ഈ പുസ്തകത്തിൽ കാണാം. C.K Sebastian എന്നയാൾ വരച്ച ചിത്രങ്ങൾ ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നു. അതിന്റെ ഭംഗി എടുത്തു പറയേണ്ടതാണ്. ഈ പുസ്തകം പഠിച്ച വിദ്യാർത്ഥി പുസ്തകത്തിനു പിറകിലെ ഒരു ബ്ലാങ്ക് പേജിൽ അക്കാലത്തെ (1949ലെ) നാണയങ്ങൾ വെച്ച് നടത്തിയ കലാപരിപാടി നല്ലൊരു ഡോക്കുമെന്റേഷൻ ആയിട്ടുണ്ട്. മാത്രമല്ല ഈ വിദ്യാർത്ഥി പുസ്തകത്തിനു അകത്തെ പല ചിത്രങ്ങൾക്കും ചായം അടിച്ചിട്ടും ഉണ്ട്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പൊസ്റ്റ് കാണുക.
കടപ്പാട്
ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്: മൂന്നാം പാഠം
- രചന: കൊച്ചി പാഠ്യപുസ്തകക്കമ്മിറ്റി
- പ്രസിദ്ധീകരണ വർഷം: 1949 (മലയാള വർഷം 1124)
- താളുകളുടെ എണ്ണം: 124
- അച്ചടി: കൊച്ചി ഗവണ്മെന്റ് പ്രസ്സ്, എറണാകുളം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി