ആമുഖം
സംസ്കൃതപഠനത്തിന്നു ഉപയോഗിക്കുന്ന സിദ്ധരൂപം എന്ന പുസ്തകത്തിന്റെ ഏറ്റവും പഴയ അച്ചടി പതിപ്പുകളിൽ ഒന്നിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാള ലിപിയിൽ അച്ചടിച്ചിരിക്കുന്ന ഈ സംസ്കൃത പാഠപുസ്തകം കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചതാണ്.
ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിലെ ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 109-മത്തെ പൊതുസഞ്ചയ രേഖയാണ് ഈ പുസ്തകം.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: സിദ്ധരൂപം
- താളുകളുടെ എണ്ണം: ഏകദേശം 136
- പ്രസിദ്ധീകരണ വർഷം:1850 (കൊല്ലവർഷം ൧൦൨൫ (1025))
- പതിപ്പ്: രണ്ടാം പതിപ്പ്
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
136 താളുകൾ ഉള്ള ഈ പുസ്തകം 1850ൽ ആണ് അച്ചടിച്ചിരിക്കുന്നത്. ഇത് ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്. ആദ്യ പതിപ്പ് കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്നു തന്നെ 1842ൽ ആണ് വന്നതെന്ന് കെ.എം. ഗോവിയുടെ ആദിമുദ്രണം എന്ന പുസ്തകം സൂചന തരുന്നു.
സിദ്ധരൂപത്തെ പറ്റി മലയാളം വിക്കിപീഡിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു:
സംസ്കൃതഭാഷയിലെ നാമരൂപങ്ങൾക്ക് അന്തലിംഗവിഭക്തിവചനങ്ങൾ അനുസരിച്ചും ക്രിയാരൂപങ്ങൾക്ക് പദലകാരപുരുഷവചനങ്ങൾ അനുസരിച്ചും വന്നുചേരാവുന്ന ഭേദങ്ങൾ ക്രമീകരിച്ചുവെച്ചു പഠിക്കുന്ന പാഠരീതി അടങ്ങിയ ഗ്രന്ഥമാണു് സിദ്ധരൂപം. സംസ്കൃത വൈയാകരണനായിരുന്ന പാണിനിയുടെ നിയമങ്ങൾക്കനുസരിച്ച് പദങ്ങൾക്കു വന്നു ചേരാവുന്ന വ്യത്യാസങ്ങൾ (വിഭക്തികൾ) ഈ പട്ടികകളിലൂടെ അവതരിപ്പിക്കുന്നു.
ഈ സ്കാനിന്റെ ശീർഷകത്താളിൽ ഇങ്ങനെ കാണുന്നു.
സർവനാമശബ്ദങ്ങളും അവ്യയങ്ങളും ഉപസർഗ്ഗങ്ങളും പത്തുവികരണികളിലുള്ള ധാതുക്കളും ക്രിയാപദങ്ങളും വിഭക്ത്യർത്ഥങ്ങളും ബാലപ്രബൊധനവും സമാസചക്രവും ശ്രീരാമൊദന്തവും ഇതിൽ അടങ്ങിയിരിക്കുന്നു.
സംസ്കൃതം ഒട്ടുമേ അറിയാത്തതിനാൽ ഇതിലെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. സിദ്ധരൂപത്തിന്റെ പ്രത്യേകതകൾ അറിയുന്നവർ ധാരാളം പേർ ഉണ്ടാകും എന്ന് അവർക്ക് ഈ പുസ്തകത്തെ കൂടുതൽ വിലയിരുത്താൻ കഴിയും എന്നു കരുതുന്നു,
ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
- രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി കണ്ണി: കണ്ണി
- രേഖയുടെ ആർക്കൈവ്.ഓർഗ് കണ്ണി: കണ്ണി
- രേഖയുടെ യൂണിക്കോഡ് പതിപ്പ്: വിക്കിഗ്രന്ഥശാല കണ്ണി
2 comments on “1850 – സിദ്ധരൂപം”
ഈ പുസ്തകത്തിന്റെ പേര് സിദ്ധരൂപം എന്നാണെങ്കിലും ഇതിൽ സംസ്കൃത വിദ്യാർത്ഥികൾക്ക് (പണ്ടത്തെ) അവശ്യം ആവശ്യമായ
1.സിദ്ധരൂപം
2.ബാലപ്രബോധനം
3.സമാസചക്രം
4.ശ്രീരാമോദന്തം [ഇതിൽ 153 ശ്ലോകങ്ങൾ]
എന്നീ നാലുകൃതികൾ അടങ്ങിയിരിക്കുന്നു.
വളരെ stable ആയിട്ടുള്ള High Speed Internet / File downloader ഉണ്ടെങ്കിൽ മാത്രമെ download തരപ്പെടുകയുള്ളൂ.
ഈ Link ൽനിന്നും File download ചെയ്തപ്പോൾ File size 99.6 MB തന്നെ കാണിക്കുന്നെണ്ടെങ്കിലും File Blank ആയിട്ടാണ് കണ്ടത്; കാരണം മനസ്സിലാകുന്നില്ല. ഇത്തരം High Resolution നിലുള്ള മിക്ക File കൾക്കും ഇതേ അവസ്ഥയാണ് അനുഭവം.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും File download ചെയ്യുമ്പോൾ PDF File Create ചെയ്ത് download ആയി File Save ചെയ്യാനായി ഇരട്ടി സമയം വേണ്ടിവരുന്നു.
Online Reading ന് ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിലും Archive.org സൈറ്റിലും യാതൊരു വിഷമവുമില്ല.
ഇത്തരം High Resolution File ലുകളുടെ File size ഗണ്യമായ തോതിൽ കുറയ്കാനായി Foxit Reader ൽ Soft Print എടുത്താൽ മതി. 96.4 MB ഉള്ള ഈ File, soft print എടുത്തപ്പോൾ 27.2 MB ആയി ചുരുങ്ങി . File Clarity ക്ക് ഒട്ടും കുറവില്ല. ആദ്യത്തേയും അവസാനത്തേയും 3-4 Blank sheets ഒഴിവാക്കി soft print എടുത്താൽ File size വീണ്ടും കുറയും (21.7 MB). Disk Space ഇങ്ങനെ ലാഭിയ്കാം.
[കൃഷ്ണഗാഥ കയ്യെഴുത്ത് പ്രതി file size 900 MB ആയിരുന്നു. Soft Print എടുത്തപ്പോൾ കേവലം 90 MB ആയി കുറഞ്ഞു]
ബാലപ്രബോധനം – താഴെക്കാണുന്ന ലിങ്കുകളിലും ലഭ്യമാണ്
https://ml.wikibooks.org/wiki/ ബാലപ്രബോധനം
https://ml.wikisource.org/wiki/ ബാലപ്രബോധനം
ശ്രീരാമോദന്തം കാവ്യത്തിന്റെ 1869 ലെ ഒരു പതിപ്പ് [അന്വയം ,അർത്ഥം, ലിംഗവചനപ്രത്യയങ്ങളോടുകൂടി] താഴെക്കാണുന്ന ലിങ്കിൽ കിട്ടും.
ഇതിൽ 153 ശ്ലോകങ്ങൾ തുടർച്ചയായിട്ടാണ് അച്ചടിച്ചിരിക്കുന്നത്
https://archive.org/details/sreeramodantham1869travancore
ശ്രീരാമൊദന്തം (അർത്ഥസഹിതം) മറ്റൊരു പതിപ്പ് ഈ ലിങ്കുകളിൽ കാണാം
1.http://www.malayalamebooks.org/2010/06/sriramodantam-malayalam/
2.https://archive.org/details/SriRamodantam_with_malayalam_translation
[ഇതിൽ 199 ശ്ലോകങ്ങൾ വാത്മീകീരാമായണത്തിലെപ്പോലെ കാണ്ഡങ്ങളായി വേർതിരിച്ചിക്കുന്നു .അർത്ഥവും വളരെ ലളിതം.]
Prajeev Nair
Cherukunnu, Kannur
not able to download bala prabhodham, even as per the link provided…any other option. pl help. would like to view and read this ancient book, which is out of print,
Comments are closed.