ആമുഖം
ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1941, 1942 വർഷങ്ങളിലെ 2 ലക്കങ്ങളുടെ ഡിജിറ്റൽ പതിപ്പ് നമ്മൾ ഇതിനകം കണ്ടിരുന്നല്ലോ. ഇനിയും കൂടുതൽ പതിപ്പുകൾ ഡിജിറ്റൈസേഷനായി ലഭ്യമായിരിക്കുന്നു. ബാലമിത്രം മാസികയുടെ മറ്റു ലക്കങ്ങൾ പോലെ ഇനി വരുന്ന ലക്കങ്ങളും ബൈജു രാമകൃഷ്ണന്റെ പ്രത്യേക താല്പര്യത്തിലാണ് ഡിജിറ്റൈസ് ചെയ്തത്. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന അദ്ദേഹത്തിനു പ്രത്യേക നന്ദി.
പുസ്തകത്തിന്റെ വിവരം
- പേര്: ബാലമിത്രം
- പതിപ്പ്: പുസ്തകം ൧൮ (18), ലക്കം ൭,൮ (7,8) (1942 ജൂലൈ, ഓഗസ്റ്റ് ലക്കങ്ങൾ)
- വർഷം: 1942
- താളുകൾ: 36
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
ഉള്ളടക്കം
മുൻ ലക്കത്തിലെ പോലെ തന്നെ ഉള്ളടക്കത്തിൽ വിവിധ വിഷയങ്ങളിൽ ഉള്ള ചെറു ലേഖനങ്ങൾ കാണുന്നു. ടി.കെ. ജോസഫിന്റെ ജ്യോതിശാസ്ത്ര ലേഖനം, ആർ മാധവപ്പൈയുടെ വക ജാലവിദ്യ ലേഖനം തുടങ്ങിയവ ശ്രദ്ധേയം തന്നെ. അവധിക്കാലം ചെയ്യേണ്ടതെങ്ങനെ എന്നതിനെ പറ്റിയുള്ള കുറിപ്പുകളും കൊള്ളാം. മറ്റു വിഷയങ്ങളിൽ ഉള്ള വേറെയും ലേഖനങ്ങൾ ഉണ്ട്. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
You must be logged in to post a comment.