1948 – ഹിതോപദേശമാല എന്ന നീതിസാരമാല – തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ഹിതോപദേശമാല എന്ന നീതിസാരമാല എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ ആണ് ഇതിൻ്റെ രചിച്ചിരിക്കുന്നത്. പദ്യം/പാട്ട് എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഈ പുസ്തകത്തിൽ ലൈംഗികസദാചാരം, മദ്യപാനം, ചൂതുകളി തുടങ്ങിയ ധാർമികസദാചാരവിഷയങ്ങളുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

അറബി-മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പുസ്തകം എൻ്റെ കൈയിൽ കിട്ടിയ പോലെ തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ഈ പുസ്തകം ഒരു ലിത്തോഗ്രഫി പുസ്തകമാണ്. അറബി-മലയാളം അച്ചടിയുമായി ബന്ധപ്പെട്ട് ധാരാളം സംഗതികൾ കണ്ടെടുത്ത് ഡോക്കുമെൻ്റ് ചെയ്യേണ്ടതുണ്ട് എന്നാണ് ഇത്തരം പുസ്തകങ്ങൾ സൂചന നൽകുന്നത്.

നിലവിൽ  പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും മറ്റും മലയാളലിപിയിൽ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ശെഖരത്തിൽ കൂടുതൽ പുസ്തകങ്ങൾ ചേർക്കുന്ന മുറയ്ക്കും കൂടുതൽ ആളുകൾ പദ്ധതിയിൽ സഹകരിക്കുന്നതിനു അനുസരിച്ചും മറ്റ് ലിപികളിൽ ഉള്ള മെറ്റാ ഡാറ്റ കൂടെ ഇതിൽ ചേർക്കണം എന്ന് ആഗ്രഹിക്കുന്നു.

അറബി-മലയാളം രേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ രേഖകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ആ പദ്ധതിയെ കുറിച്ച് കുറച്ചു വിവരങ്ങൾ ഇവിടെ കാണാം.

1948 - ഹിതോപദേശമാല എന്ന നീതിസാരമാല
1948 – ഹിതോപദേശമാല എന്ന നീതിസാരമാല

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, ഡോ. പി. എ. അബൂബക്കർ സാറാണ്. ഒപ്പം ഡോ: അബ്ദുൾ ലത്തീഫ് സാറും വിവിധ സഹായങ്ങൾ ചെയ്തു തന്നു. ഇവർ തന്നെയാണ് ഈ പോസ്റ്റ് എഴുതാൻ ആവശ്യമായ മെറ്റാഡാറ്റയും തന്നത്. ഇവരോട് രണ്ടു പേരോടും, ഒപ്പം അറബി-മലയാളം രേഖകളുടെ ഡിജിറ്റൈസെഷനിൽ സഹകരിക്കുന്ന മറ്റുള്ളവരോടും നന്ദി അറിയിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഹിതോപദേശമാല എന്ന നീതിസാരമാല
  • രചന/വ്യാഖ്യാനം: തിരൂരങ്ങാടി സി.എച്ച്. ഇബ്രാഹിം മാസ്റ്റർ
  • പ്രസിദ്ധീകരണ വർഷം: 1948  (ഹിജ്റ 1367)
  • താളുകളുടെ എണ്ണം: 12
  • പ്രസാധനം/അച്ചടി: അൽ മുർഷിദ് പുസ്തകശാല/പ്രസ്സ്, തിരൂരങ്ങാടി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

പ്രസാധകർ:

Comments

comments