1996 – അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട്

ആമുഖം

ഡോ. സ്കറിയ സക്കറിയ എഡിറ്ററായി ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ 1996ൽ പ്രസിദ്ധീകരിച്ച അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട് എന്ന പുസ്തകത്തിന്റെ സ്കാനാണ് ഇന്നു പങ്കുവെക്കുന്നത്. മനോജ് കുറൂർ ആണ് ഇതിന്റെ എഡിറ്റർ.

പ്രസിദ്ധീകരണ വർഷം കണക്കിലെടുത്താൽ ഇത് ഒരു പൊതുസഞ്ചയ പുസ്തകം അല്ല. എന്നാൽ ഇതിന്റെ ആമുഖപഠനങ്ങൾ ഒഴിച്ചുള്ള ഉള്ളടക്കം പൊതുസഞ്ചയത്തിൽ ആണ്. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി പ്രത്യേക ധാരണങ്ങൾ പ്രകാരം ഈ പുസ്തകം മൊത്തമായി സ്വതന്ത്രലൈസൻസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇത് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വതന്ത്രലൈസൻസിൽ നമുക്ക് ലഭിക്കുന്ന ഒന്നാമത്തെ പുസ്തകമാണ്.

(എന്റെ ജീവിതകാലത്ത് ഡിസിയിൽ അച്ചടിച്ച ഒരു പുസ്തകം പങ്കുവെക്കാൻ കഴിയുമെന്ന് കരുതിയതല്ല. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി അതിനും അവസരമൂണ്ടാക്കി 🙂 )

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട്
 • താളുകളുടെ എണ്ണം: ഏകദേശം 132
 • പ്രസിദ്ധീകരണ വർഷം:1996
 • പ്രസ്സ്: ഡി.സി. ബുക്സ്, കോട്ടയം
1996 - അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട്

1996 – അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട്

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഈ പുസ്ത്കത്തിലെ ഉള്ളടക്കത്തിൽ പ്രമുഖമായത് ട്യൂബിങ്ങനിലെ കൈയെഴുത്തുപ്രതികളിൽ നിന്ന് എടുത്ത അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട് എന്നിവയാണ്. ഈ പുസ്തകത്തിലെ ഉള്ളടക്കത്തിന്റെ വിശദാംശം പുസ്തകത്തിന്നു കത്ത് കൊടുത്തിരിക്കുന്നത് താഴെ പറയുന്നത് ആണ്.

1. അഞ്ചടികൾ

 • തിരുവങ്ങാട്ടഞ്ചടി
 • കണ്ണിപ്പറമ്പഞ്ചടി
 • പൊന്മേരിഅഞ്ചടി
 • കാഞ്ഞിരങ്ങാട്ടഞ്ചടി
 • ചെറുകുന്നഞ്ചടി

2. സ്തുതികൾ

 • ഗുരുനാഥസ്തുതി (അഞ്ജാനമുള്ളവ….)
 • സൂര്യസ്തുതി (അർക്കനിഷ്ക്കളരൂപ….)
 • തൃശ്ശംബരംസ്തുതി (ഉത്തമമംഗല്യ…)
 • നാരായണസ്തുതി (അരുണദിവാകര…)
 • കൃഷ്ണസ്തുതി (അയ്യൊ എന്തമ്പുരാനെ…)
 • കൃഷ്ണസ്തുതി (പച്ചക്കല്ലൊത്ത…)
 • കൃഷ്ണസ്തുതി (കണ്ണ ഉണ്ണി കരുണാകര…)
 • കൃഷ്ണസ്തുതി (നരകവൈരിയാം…)
 • കൃഷ്ണസ്തുതി (എന്നുണ്ണികൃഷ്ണനെ…)
 • പത്മനാഭസ്തുതി (പത്തുദിക്കും തങ്കലാക്കി…)
 • മുകുന്ദസ്തുതി (അഞ്ചുമഞ്ചുദിക്കി…)

3. ലക്ഷ്മീ-പാർവ്വതീസംവാദം

4. ജ്ഞാനപ്പാന

5. ഓണപ്പാട്ട്

ഇതിൽ ഓണപ്പാട്ട് അടങ്ങുന്ന കൈയെഴുത്ത് പ്രതി കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്തതാണ്. അത് ഇവിടെ കാണാം. ഓണപ്പാട്ടു, വിവെകരത്നം, ശീലാവതി, തന്ത്രസംഗ്രഹം – കൈയെഴുത്ത് പ്രതി.

ഈ പുസ്തകത്തിന്റെ തുടക്കത്തിൽ കാണുന്ന ഡോ ആൽബ്രെഷ്ട് ഫ്രൻസ്, ഡോ. സ്കറിയ സക്കറിയ, മനോജ് കുറൂർ എന്നിവരുടെ ആമുഖപഠനങ്ങൾ ഈ രേഖകളെ പറ്റിയും അതിന്റെ ഉള്ളടക്കത്തെ പറ്റിയും വിലപ്പെട്ട വിവരങ്ങൾ തരുന്നതാണ്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

 

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments

Google+ Comments

This entry was posted in Gundert Legacy Project, Tuebingen University Library archive. Bookmark the permalink.

Leave a Reply