ആമുഖം
മലയാളം അച്ചടിയുടെ ചരിത്രത്തിൽ സ്വദേശി പ്രസാധകരുടെ അച്ചടിയുടെ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ളവരാണ് അരുണാചലമുതലിയാരും മകൻ കാളഹസ്തിയപ്പ മുതലിയാരും. തമിഴ് നാട്ടിൽ നിന്നു വന്ന അവർ മലയാളത്തിനു വേണ്ടി അവർ ചെയ്ത വലിയ പ്രവർത്തികൾ അച്ചടി ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട ഒന്നാണ്. അവരുടെ അച്ചടിയുടെ പ്രാധാന്യത്തെ കുറിച്ച് കെ.എം. ഗോവിയും ഈയടുത്ത കാലത്ത് പി.കെ. രാജശേഖരനും പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്. കാളഹസ്തിയപ്പമുതലിയാരുടെ വിദ്യാവിലാസ അച്ചുകൂടത്തിൽ നിന്ന് 1871ൽ പുറത്തിറങ്ങിയ കൃഷിപ്പാട്ട (കൃഷിപ്പാട്ട്) എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 251-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: കൃഷിപ്പാട്ട (കൃഷിപ്പാട്ട്)
- പ്രസിദ്ധീകരണ വർഷം: 1871
- താളുകളുടെ എണ്ണം: ഏകദേശം 43
- പ്രസ്സ്: വിദ്യാവിലാസം, കോഴിക്കോട്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
കൃഷിപ്പാട്ട് എന്ന പേരിൽ നിന്ന് കൃഷിയുമായി ബന്ധപ്പെട്ട പാട്ടുകൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത് ആയിരിക്കുമെന്ന് ഞാൻ ഊഹിക്കുന്നു.
അച്ചടിയിൽ സംവൃതോകാരം ചന്ദ്രക്കലയിട്ട് സൂചിപ്പികുകയോ വരികളോ ഖണ്ഡികകളോ തിരിച്ചിട്ടോ ഒന്നുമില്ല. ലാറ്റിൻ ടൈപ്പ് സെറ്റിങ് രീതിയോട് സ്വദേശികളായ മലയാളപ്രസാധകർ മുഖം തിരിച്ചു നിന്നതിന്റെ ഉദാഹരണമായി ഇതേ പോലുള്ള അച്ചടിയെ വിലയിരുത്താം.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നവർ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കാതെ ഡൗൺലോഡ് ആക്സിലറേറ്റർ പോലുള്ള ടൂൾ വഴി ഡൗൺലോഡ് ചെയ്യുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (50 MB)