1889 – A progressive grammar of the Malayalam language for Europeans

ആമുഖം

കേരളോപകാരി മാസികയുടെ എഡിറ്ററായും, മലയാളഭാഷയിൽ വിഖ്യാതമായ പലഗ്രന്ഥങ്ങളും രചിച്ചതുമായ ഫ്രോണ്മെയറുടെ വേറൊരു പ്രധാന രചനയായ A progressive grammar of the Malayalam language for Europeans  എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 235-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: A progressive grammar of the Malayalam language for Europeans 
  • താളുകളുടെ എണ്ണം: ഏകദേശം 333
  • പ്രസിദ്ധീകരണ വർഷം:1889
  • രചന:  റവ: എൽ. ജെ. ഫ്രോണ്മെയർ
  • പ്രസ്സ്:  ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1889 - A progressive grammar of the Malayalam language for Europeans
1889 – A progressive grammar of the Malayalam language for Europeans

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

യൂറോപ്യരുടെ മലയാളഭാഷാപഠനത്തിന്നു വേണ്ടി രചിച്ച മലയാളവ്യാകരണം എന്ന നിലയിൽ പ്രാധാന്യമുള്ള പുസ്തകം ആണിത്. സർക്കാർ സർവ്വീസിലേക്ക് വരുന്ന യൂറോപ്യരെ ആയിരിക്കണം ഫ്രോണ്മെയർ ലക്ഷ്യം വെച്ചത്. ഈ പുസ്തകത്തിന്നു 1913ൽ രണ്ടാം പതിപ്പും ഉണ്ടായി.

ഈ പുസ്തകം മലയാളവ്യാകരണവുമായി ബന്ധപ്പെട്ട മേഖകളിൽ പ്രവർത്തിക്കുന്നവർക്ക് ഉപയോഗപ്പെടും എന്നു കരുതുന്നു.

മലയാളവ്യാകരണം ആയത് കൊണ്ട് തന്നെ ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments